PUDUKAD-NEWS-PUTHUKAD-NEWS

വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ.

കല്ലൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ ലൈംഗികമായ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയായ കല്ലൂർ തൃക്കൂർ സ്വദേശിയായ പാറമേൽ വീട്ടിൽ പി.എ സുജിത്ത് (38) എന്നയാളെയാണ് ഈസ്റ്റ് പോലീസും അസിസ്റ്റൻറ് കമ്മീഷറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് പാലക്കാട് നിന്നും പിടികൂടിയത്.
1.11.2025 മുതലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വകര്യ ബസ്സ് ജീവനക്കാരനായ പ്രതി യുവതിയെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നൽകി പലദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഗർഭിണിയായ യുവതി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പോലീസ് യുവതിയുടെ മൊഴിയെടുത്ത് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തിൽ പ്രതി ഒളിവിൽ പോയെന്നുള്ള വിവരം ലഭിക്കുകയും സൈബർ സെല്ലിൻെറ സഹായത്തിലുള്ള അന്വേഷണത്തിൽ ഒളിവിൽ താമസിക്കുന്ന പ്രതിയെ പാലക്കാടുനിന്നും അന്വേഷണ സംഘം കണ്ടെത്തുകയുമായിരുന്നു.

Spread the love
See also  ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top