PUDUKAD-NEWS-PUTHUKAD-NEWS

ബീച്ചിൽ നടക്കാൻ പോയയാളുടെ നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത കേസ്സിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ.

വാടാനപ്പള്ളി : ഏങ്ങണ്ടിയൂർ പൊക്കുളങ്ങര സ്വദേശി വടക്കുംഞ്ചേരി വീട്ടിൽ വിദേവ് (44) എന്നയാളെ ആക്രമിച്ച് പരിക്കേൽപ്പിച്ച് ഇയാൾ ധരിച്ചിരുന്ന സ്വർണ്ണമാല കവർച്ച ചെയ്ത സംഭവത്തിന് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. വാടാനപ്പള്ളി ബീച്ച് സ്വദേശി വിളക്കുപറമ്പിൽ വീട്ടിൽ അമീർ (24), ഗണേശമംഗലം MLAവളവ് സ്വദേശി പടിഞ്ഞാറെ വീട്ടിൽ ഫഹദ് (24), വാടാനപ്പള്ളി ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ നിഷാദ് (43) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
26-06-2026 തിയ്യതി വൈകീട്ട് പൊക്കുളങ്ങര ബീച്ചിൽ നടക്കാൻ പോയ പരാതിക്കാരനോട് നിഷാദ്, താൻ കടലിൽ ചാടുന്നത് ഒരു വിഡിയോ എടുക്കാൻ പറയുകയും തുടർന്ന് പരാതിക്കാരൻ നിഷാദ് കടലിൽ ചാടുന്ന വീഡിയോ എടുക്കുകയും ഇത് കണ്ട ഫഹദ് ആൾകാർ കടലിൽ ചാടുന്നതാണോ നീ വീഡിയോ എടുക്കുന്നത് എന്നും പറഞ്ഞ് പരാതിക്കാരനുമായി തർക്കമാവുകയും തുടർന്ന് മൂന്ന് പ്രതികളും ചേർന്ന് പരാതിക്കാരനെ ആക്രമിച്ച് പരാതിതിക്കാരൻ്റെ കഴുത്തിൽ കിടന്ന നാലരപവൻ തൂക്കം വരുന്ന സ്വർണ്ണമാലയും ഏലസും കവർച്ച ചെയ്ത് കടന്നു കളയുകയുമായിരുന്നു.

Spread the love
See also  വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top