PUDUKAD-NEWS-PUTHUKAD-NEWS

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ ബാസ്ക്കറ്റ് ബോൾ കോർട്ട്

മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ബാസ്കറ്റ്ബോൾ കോർട്ടും

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ നിർമ്മിച്ച ബാസ്കറ്റ്ബോൾ കോർട്ടിൻ്റെ ഉദ്ഘാടനം കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ ജെ ജനീഷ് നിർവഹിച്ചു. രൂപത വികാരി ജനറാൾ ഫാ വിൽസൻ ഈരത്തറ അധ്യക്ഷത വഹിച്ചു. ഹയർസെക്കറി ജില്ലാ കോ ഓർഡിനേറ്ററായി നിയമിതനായ കെ എ വർഗ്ഗീസിനെയും കോർട്ടിൻ്റെ നിർമ്മാണത്തിന് നേതൃത്വം നല്കിയ ജിജി വർഗ്ഗീസിനെയും മന്ത്രി ആദരിച്ചു. പ്രിൻസിപ്പൽ കെ എ വർഗ്ഗീസ് , കോർപ്പറേറ്റ് മാനേജർ ഫാ.സിജോ ഇരിമ്പൻ, മുൻസിപ്പൽ വൈസ് ചെയർപേഴ്‌സൺ ചിന്ത ധർമ്മരാജൻ, മാനേജർ ഫാ. സിൻ്റോ മാടവന, പി ടി എ പ്രസിഡണ്ട് ഷീജ സന്തോഷ്, മാനേജ്മെൻ്റ് പ്രതിനിധി വിൻസെൻ്റ് കോരോത്തുപറമ്പിൽ, ഹെഡ്‌മിസ്‌ടസ് പ്രീത ഫിലിപ്പ്,ഒ എസ് എ പ്രസിഡണ്ടുമാരായ പോൾ തേറു പറമ്പിൽ, ഗ്ലൈജോ ജോസ്, ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ, സ്റ്റാഫ് സെകട്ടറി ആശ ജി കിഴക്കേടത്ത്, സ്കൂൾ ചെയർമാൻ കാർത്തിക് വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.

Spread the love
See also  ഹിന്ദുസ്ഥാനി സംഗീതത്തിൻ്റെ സൗന്ദര്യം പകർന്ന് നാദ് മിലാപ്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top