PUDUKAD-NEWS-PUTHUKAD-NEWS

വാടാനപ്പള്ളിയിൽ രണ്ടിടത്ത് മോഷണം.

വാടാനപ്പള്ളി : പട്ടാപകലും രാത്രിയിലുമായി വാടാനപ്പള്ളിയിൽ വീട്ടിലും കടയിലുമായി രണ്ടിടത്ത് മോഷ്ണം .ഡയമണ്ട് മാലയും, സ്വർണ്ണ പാദസരവുംസീക്കോ വാച്ചും പണവും വയറിങ് ഉപകരണങ്ങളും കവർന്നു. ഗണേശമംഗലം എട്ടാം കല്ലിൽ അടഞ്ഞു കിടന്നിരുന്ന വീട് കുത്തി തുറന്നും വാടാനപ്പള്ളിയിൽ ദേശീയ പാത മേൽപ്പാലത്തിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന കാർ ഷോറൂമിലുമാണ് കവർച്ച നടന്നത്.
എട്ടാം കല്ലിൽ കഴിഞ്ഞ ദിവസം രാവിലെ ചന്ദനപ്പറമ്പിൽ ഹിഷാം മുസംത്തിൻ്റെ വീടിൻ്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കയറിയ നാടോടി സ്ത്രീകളായ മോഷ്ടാക്കൾ മുകളിലത്തെ നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് മാലയും, ഒരു പവൻറ സ്വർണ്ണ പാദസരവും അടക്കം അഞ്ച് ലക്ഷം രൂപയുടെ ആഭരണങ്ങളും,
അലമാരയ്ക്ക് അടുത്ത് ടേബിളിനുള്ളിൽ വച്ചിരുന്ന സ്വർണ്ണനിറത്തിലുള്ള സീക്കോ വാച്ചും, പതിനായിരം രൂപയുമാണ് കവർന്നത്. ഡോക്ടർമാരായ ഹിഷാമും ഭാര്യയും കോഴിക്കോട് നിന്ന് വന്നു നോക്കിയപ്പോഴാണ് മോഷ്ണ വിവരം അറിയുന്നത്.

Spread the love
See also  ഭാവസാന്ദ്രമായി മോഹിനിയാട്ടക്കച്ചേരി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top