PUDUKAD-NEWS-PUTHUKAD-NEWS

അത്താണിയിൽ ‘ഓപ്പറേഷൻ തണ്ടർ’ ലഹരിവേട്ടയിൽ ഒരാൾ കുടുങ്ങി.

തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ ‘”ഓപ്പറേഷൻ തണ്ടർ’” ഭാഗമായി നടത്തിയ റെയ്ഡിൽ 10 ഗ്രാം കഞ്ചാവ് കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.
വെസ്റ്റ് ബംഗാൾ സംസ്ഥാനത്തെ മുർഷിദാബാദ് ജില്ലയിലെ ഹറുഡംഗ റാണിനഗർ സ്വദേശിയായ ബുൾബുൾ എസ്.കെ. (24) ആണ് പിടിയിലായത്. അത്താണി സെന്ററിൽ രാത്രി 7.55ഓടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി.ജെ. ജോയിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ്, ടി.കെ. കണ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജെ.ഒ. ജെറിൻ, തൗഫിക് വി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്

Spread the love
See also  ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ആഴവും സൗന്ദര്യവും പകർന്ന് ‘നാദ് മിലാപ്’

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top