ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിന് മുന്നിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധസമരം

ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിന് മുന്നിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ പ്രതിഷേധസമരം

ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുട നഗരസഭ മന്ദിരത്തിന് മുന്നിൽ ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ സമരം; സംരക്ഷണം ആവശ്യപ്പെട്ട് പോലീസ് വകുപ്പിന് മുമ്പാകെ നിക്ഷേപകസംഘം

ഇരിങ്ങാലക്കുട : ആഗസ്റ്റ് 15 ന് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്താൻ ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് നിക്ഷേപകരുടെ തീരുമാനം. പ്രതിഷേധങ്ങളെ കായികമായി കൈകാര്യം ചെയ്യുമെന്ന് കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കിയതിൻ്റെ അടിസ്ഥാനത്തിൽ നിക്ഷേപകർ പോലീസ് സഹായം തേടി തൃശ്ശൂർ റൂറൽ എസ്പിയെ സമീപിച്ചു കഴിഞ്ഞു. ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി പ്രസിഡണ്ട് പ്രിൻസ് മാത്യു, സെക്രട്ടറി ലിയോ പി ആൻ്റോ , ട്രഷറർ ടി സി സഞ്ജീവൻ എന്നിവരുടെ നേതൃത്വത്തിൽ ഇത് സംബന്ധിച്ച കത്ത് ഇന്ന് നൽകി . റൂറൽ പോലീസിൻ്റെ പരിധിയിൽ ബാങ്കിൻ്റെ പതിനൊന്ന് ശാഖകൾ ഉണ്ടെന്നും എഴായിരത്തോളം വരുന്ന നിക്ഷേപകരുടെയും 30000 കുടുംബാംഗങ്ങളുടെയും സങ്കടമാണ് ബോധിപ്പിക്കുന്നതെന്നും നിക്ഷേപകരിൽ 12 പേർ കൃത്യമായ ചികിൽസ നേടാതെ മരണമടഞ്ഞതായും 460 കോടി നിക്ഷേപകർക്ക് ലഭിക്കാനുണ്ടെന്നും ബാങ്ക് 125 കോടി രൂപ നഷ്ടത്തിലാണെന്നും ലിക്വഡേഷനിലേക്കുള്ള വഴിയിലാണ് ബാങ്ക് എന്നാണ് വ്യക്തമായിട്ടുള്ളതെന്നും ബാങ്കിൻ്റെ മുൻ ചെയർമാൻ്റെയും ഭരണസമിതിയുടെയും കെടുകാര്യസ്ഥതയും കമ്മീഷനും കൈക്കൂലിയും വാങ്ങി ലോണുകൾ നൽകിയതും തിരിച്ചടവ് ഇല്ലാത്തതുമാണ് പ്രതിസന്ധിക്ക് കാരണമായതെന്നും ഇത് സംബന്ധിച്ച് നൽകിയ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Spread the love
See also  Hello world!

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top