സെൻ്റ് ജോസഫ്സ് കോളേജിൽ താളിയോല സംരക്ഷണ പദ്ധതിക്ക് തുടക്കമായി

സെൻ്റ് ജോസഫ്സ് കോളേജിൽ താളിയോല സംരക്ഷണ പദ്ധതിക്ക് തുടക്കമായി

താളിയോലകൾക്കായി പുതുലോകം തുറന്ന് ഗ്രന്ഥപ്പുരയുടെ താളിയോല പദ്ധതി സെൻ്റ് ജോസഫ്സിൽ.

 

ഇരിങ്ങാലക്കുട :താളിയോലകളുടെ ഡിജിറ്റൈസേഷനും പ്രസിദ്ധീകരണത്തിനുമായി ഇൻഡിക്ക് ഡിജിറ്റൽ ആർക്കൈവ് ഫൗണ്ടേഷൻ്റെ ഭാഗമായ ഗ്രന്ഥപ്പുരയുമായി ചേർന്ന് ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിലെ പുരാരേഖാ ഗവേഷണകേന്ദ്രം പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നു. നിരവധിയായ അമൂല്യ പുസ്തകങ്ങൾ, ആനുകാലികങ്ങൾ, നിഘണ്ടുക്കൾ, അപൂർവ രേഖകൾ, ഭൂപടങ്ങൾ, ശാസ്ത്രഗ്രന്ഥങ്ങൾ തുടങ്ങിയ രേഖകൾ കണ്ടെത്തി ഡിജിറ്റൈസ് ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന സംരംഭമാണ് ഗ്രന്ഥപ്പുര. അതോടൊപ്പം താളിയോലകളുടെ കൂടി ഡിജിറ്റൈസേഷനാണ് ഇപ്പോൾ തുടക്കം കുറിച്ചിരിക്കുന്നത്.

എഴുത്തുകാരൻ പി.കെ. രാജശേഖരൻ്റെ കുടുംബത്തിലെ താളിയോല ശേഖരമാണ് ആദ്യമായി പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്നത്. ഗ്രന്ഥപ്പുരയ്ക്കു വേണ്ടി ഷിജു അലക്സ്, കോളജിനു വേണ്ടി പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി, പുരാരേഖാ ഗവേഷണ കേന്ദ്രം ഡയറക്ടർ ലിറ്റി ചാക്കോ എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവച്ചു. എഴുത്തുകാരൻ രമേശന്‍ പൊയില്‍ത്താഴത്ത് , ഐഡിഎഎഫ് ഡയറക്ടർ ജിസോ ജോസ് ,അനിൽ , ഐക്യൂഎസി കോർഡിനേറ്റർ ഡോ ഷെറിൻ ജോസ്, പ്രൊഫ ലിറ്റി ചാക്കോ എന്നിവർ സംസാരിച്ചു.

Spread the love
See also  സ്വർണവില കുതിച്ചുയരുന്നു; പവന് ഒറ്റയടിക്ക് 800 രൂപ കൂടി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top