തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച്

തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച്

തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകരുടെ മാർച്ച്

 

ഇരിങ്ങാലക്കുട : പരിഷ്‌കരിച്ച സംസ്ഥാന ബജറ്റിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ട് ഗണ്യമായി വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫീസിലേക്ക് എൽ.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും .

നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ്ണാസമരം മുൻ മന്ത്രിയും,സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റിയംഗവുമായ ഡോ.ആർ.ബിന്ദു ഉദ്ഘാടനം ചെയ്തു.യു.ഡി.എഫ് സർക്കാരുകൾ അധികാരത്തിൽ വന്ന കാലത്തെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയും,ജനകീയാസൂത്രണ പദ്ധതി അട്ടിമറിക്കുകയും ചെയ്ത ചരിത്രമാണുള്ളതെന്നും ഡോ ആർ ബിന്ദു പറഞ്ഞു.

മുനിസിപ്പൽ കൗൺസിലറും,സി.പി.ഐ മണ്ഡലം കമ്മിറ്റിയംഗവുമായ കെ.എസ്.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ.ഉയപ്രകാശ്,കേരള കോൺഗ്രസ്സ്(എം) ജില്ലാ ജോ.സെക്രട്ടറി ടി.കെ.വർഗ്ഗീസ് മാസ്റ്റർ,ആർ.ജെ.ഡി.മണ്ഡലം പ്രസിഡണ്ട് എ.ടി.വർഗ്ഗീസ്,ജെ.ഡി.എസ് നിയോജക മണ്ഡലം പ്രസിഡണ്ട് രാജു പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.ഡോ.കെ.പി.ജോർജ്ജ് സ്വാഗതവും,എം.ബി.രാജു നന്ദിയും പറഞ്ഞു.

Spread the love
See also  ഡിവൈഎഫ്ഐക്ക് പുതിയ നേതൃത്വം; ചിന്ത ജെറോം പ്രസിഡന്റ്, എം വിജിൻ സെക്രട്ടറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top