പെരിങ്ങോട്ടുകരയിൽ കൊടുവാൾ കൊണ്ട് ആക്രമണം സഹോദരങ്ങൾ അറസ്റ്റിൽ.

പെരിങ്ങോട്ടുകരയിൽ കൊടുവാൾ കൊണ്ട് ആക്രമണം സഹോദരങ്ങൾ അറസ്റ്റിൽ.

അന്തിക്കാട് : വാക്കുതർക്കത്തിന്റെ വൈരാഗ്യത്തിൽ യുവാവിനെ കൊടുവാൾ കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. പ്രതികളെ റിമാന്റ് ചെയ്തു
പെരിങ്ങോട്ടുകര താന്ന്യം സിങ്കാരത്തോപ്പിൽ ജോൺസൺ (34), സഹോദരൻ വിജയ് (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ജോൺസൺ അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. പെരിങ്ങോട്ടുകര പാലസ് ബാറിൽ വെച്ചായിരുന്നു സംഭവം. താന്ന്യം ആത്തക്കുടത്ത് ജിതിന്റെ സുഹൃത്തും (31) ജോൺസണും തമ്മിൽ രണ്ടു മാസങ്ങൾക്ക് മുൻപ് വാക്കുതർക്കമുണ്ടായിരുന്നു. അന്നേ ദിവസം ഈ വിഷയം ജിതിൻ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
ബാറിൽ വെച്ച് ജിതിനെ കൊടുവാൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിക്കാൻ ശ്രമിച്ച പ്രതികൾ, തടയാൻ ശ്രമിച്ച ജിതിന്റെ സുഹൃത്തിന് നേരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു.. അറസ്റ്റിലായ പ്രതികളെ നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ജോൺസൺ അന്തിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ട് കവർച്ചക്കേസുകളിലും, പെരിങ്ങോട്ടുകര പാലസ് ബാറിൽ അതിക്രമം കാണിച്ച് 30000/- രൂപയുടെ നഷ്ടം വരുത്തിയ കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കേഴ്സൺ വി എം, എസ് ഐ ഋഷിപ്രസാദ്, എസ് സി പി ഒ മാരായ വിബിൻ, സജു, സി പി ഒ മാരായ അനീഷ്, ഷാജി, ശ്രീയേഷ്, ഷാജൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Spread the love
See also  കോടന്നൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഗജപൂജയും, ആനയൂട്ടും ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top