കയ്‌പമംഗലം സ്വദേശികളുടെ കാർ തോട്ടിൽ വീണ് അപകടം.

കയ്‌പമംഗലം സ്വദേശികളുടെ കാർ തോട്ടിൽ വീണ് അപകടം.

കയ്‌പമംഗലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ കൊടകര മറ്റത്തൂരിൽ തോട്ടിലേക്ക് മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന അഞ്ച് പേരെയും നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷപ്പെടുത്തി. വെള്ളത്തിൽ മുങ്ങിയ കാർ ഇതുവരെയും പുറത്തെടുക്കാനായിട്ടില്ല. ഇന്ന് രാത്രി എട്ടരയോടെ മറ്റത്തൂർ വാസുപുരം എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്.
മാപ്പ് നോക്കി യാത്ര ചെയ്യവെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. കയ്‌പമംഗലം സ്വദേശികളായ സതീഷ്, മിഥുൻ, വിഷ്ണു, ശരത്, അനന്തു എന്നിവരാണ് കാറിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും പോലീസ് അറിയിച്ചു.

Spread the love
See also  ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ 1.34 കോടി രൂപ തട്ടിയ കേസ്; പത്താം പ്രതിയെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും അറസ്റ്റ് ചെയ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top