കുന്നംകുളം : പാറേമ്പാടം ബസ് അപകടം. അപകടത്തിൽപ്പെട്ട രണ്ട് സ്ത്രീകൾ മരിച്ചു.
അപകടത്തെ തുടർന്ന് മലങ്കര ആശുപത്രിയിലും, ദയ റോയൽ ആശുപത്രിയിലും പ്രവേശിപ്പിച്ച രണ്ടുപേരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ അമല ആശുപത്രിയിലേക്കും ഒരാളെ അപ്പോളോ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.
കോഴിക്കോട് ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യബസ്സാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ ആയിരുന്ന ബസ്സ് നിയന്ത്രണം വിട്ട് ബൈക്കും കാറും ഉൾപ്പെടെ നാല് വാഹനങ്ങളിൽ ഇടിക്കുകയും വീടിൻ്റെ മതിൽ ഇടിച്ചു തകർക്കുകയും ചെയ്തു. കുന്നംകുളം കോഴിക്കോട് വഴിയിലൂടെയുള്ള സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ വലിയ ആശങ്കകൾക്ക് ഇടവരുത്തുകയാണ്.


