ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹവാർത്തകൾ വ്യാജം? ഔദ്യോഗിക സ്ഥിരീകരണവുമായി സഹോദരിമാർ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹവാർത്തകൾ വ്യാജം? ഔദ്യോഗിക സ്ഥിരീകരണവുമായി സഹോദരിമാർ

ലോക ഫുട്ബോൾ ആരാധകരെ ആവേശത്തിലാഴ്ത്തിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ജോർജിന റോഡ്രിഗസിന്റെയും വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വിരാമം. ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാലത്തെ പങ്കാളിയായ ജോർജിന റോഡ്രിഗസും തമ്മിലുള്ള വിവാഹം ഈ വർഷം ഉണ്ടാകില്ലെന്ന് താരത്തിന്റെ സഹോദരിമാർ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പോർച്ചുഗലിലെ മെയ്‌ഡേരയിലുള്ള ചരിത്രപ്രസിദ്ധമായ ഫുഞ്ചൽ കത്തീഡ്രലിൽ വെച്ച് ഓഗസ്റ്റ് 8-ന് വിവാഹം നടക്കുമെന്നും ഓഗസ്റ്റ് 9-ന് പ്രൗഢഗംഭീരമായ സത്കാരം ഉണ്ടാകുമെന്നുമുള്ള വാർത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിച്ചിരുന്നത്. എന്നാൽ ഈ വാർത്തകളെല്ലാം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് പോർച്ചുഗീസ് മാധ്യമപ്രവർത്തകൻ അഡ്രിയാനോ സിൽവയിലൂടെ പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. റൊണാൾഡോയുടെ സഹോദരിമാരായ കാറ്റിയ, എൽമ അവെയ്‌റു എന്നിവരുമായി സംസാരിച്ച ശേഷമാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ഈ വർഷം അത്തരത്തിലുള്ള വിവാഹച്ചടങ്ങുകൾ ഒന്നും തന്നെ നിശ്ചയിച്ചിട്ടില്ലെന്ന് സഹോദരിമാർ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: പടുകൂറ്റൻ പേരുകളുടെ തിളക്കത്തിലും റയൽ മാഡ്രിഡിന്റെ മധ്യനിര താളം തെറ്റുന്നത് എന്ത് കൊണ്ട്?

കൂടാതെ സ്പാനിഷ് മാധ്യമമായ ഹോലയുടെ അന്വേഷണത്തിലും വിവാഹ വാർത്തകളുടെ പൊള്ളത്തരം പുറത്തുവന്നിട്ടുണ്ട്. വിവാഹം നടക്കുമെന്ന് പറയപ്പെട്ട പള്ളിയിൽ അന്വേഷിച്ചപ്പോൾ ക്രിസ്റ്റ്യാനോയുടെയോ ജോർജിനയുടെയോ പേരിൽ യാതൊരുവിധ വിവാഹ ബുക്കിംഗുകളും നടന്നിട്ടില്ലെന്ന് വ്യക്തമായി. പള്ളിയും പരിസരവും സാധാരണ പോലെ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുത്തിരിക്കുകയാണെന്നും വലിയൊരു വിഐപി ചടങ്ങ് അവിടെ നടക്കാനുള്ള യാതൊരു തയ്യാറെടുപ്പുകളും ഇല്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ഫിഫ ലോകകപ്പിന് ശേഷം സ്പെയിനിൽ അവധിക്കാലം ആഘോഷിക്കുന്ന തിരക്കിലാണ് നിലവിൽ താരവും കുടുംബവുമെന്നും വരാനിരിക്കുന്ന വിവാഹത്തെക്കുറിച്ച് ഔദ്യോഗികമായി ഇതുവരെ യാതൊരു വിവരവും പുറത്തുവന്നിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

The post ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിവാഹവാർത്തകൾ വ്യാജം? ഔദ്യോഗിക സ്ഥിരീകരണവുമായി സഹോദരിമാർ appeared first on Express Kerala.

See also  തോന്നുന്നതല്ല, വിശ്വസിക്കേണ്ടി വരും! ഭൂമി എത്ര വേഗത്തിലാണ് പായുന്നത്? കണക്കുകൾ നമ്മളും അറിയണം
Spread the love
Scroll to Top