പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

കണ്ണൂർ: പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം കോതമംഗലം പുല്ലാരിമംഗലം സ്വദേശി യു.എച്ച്. ഹസൻ (45) ആണ് മരിച്ചത്.

ക്യാമ്പിനു സമീപത്തെ ക്വാർട്ടേഴ്സിലാണ് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 8 രാവിലെ 9.45-ഓടെ ക്വാർട്ടേഴ്സിലെത്തിയ സഹപ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് ഉടൻ തന്നെ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും, പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

Also Read: ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലി തർക്കം; സ്ത്രീയെ മർദിക്കുകയും ബെൽറ്റ് ഊരി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ

പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആത്മഹത്യയാണെന്നാണ് സംശയിക്കുന്നതെങ്കിലും, ഇതിനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പെരിങ്ങോം പൊലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തുടർനടപടികൾക്കും പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കുമായി മൃതദേഹം കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

The post പെരിങ്ങോം സി.ആർ.പി.എഫ്. ക്യാമ്പിൽ ഹെഡ് കോൺസ്റ്റബിൾ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  അർജുൻ ആയങ്കിക്ക് വേണ്ടി ക്രൗഡ് ഫണ്ടിങ്; സഹോദരൻ അറസ്റ്റിൽ
Scroll to Top