ശുചീകരണ പ്രവർത്തനങ്ങളുമായി തൃശ്ശൂർ റൂറൽ പോലീസും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സംഘടനയും
ഇരിങ്ങാലക്കുട : ശുചീകരണ പ്രവർത്തനങ്ങളുമായി തൃശൂർ റൂറൽ പോലീസും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സോഷ്യൽ സർവീസ് സംഘടനയായ ‘തവനിഷ്’ അംഗങ്ങളും. തൃശൂർ റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്തും ഇരിങ്ങാലക്കുട, മാള, പുതുക്കാട്, മതിലകം എന്നീ പോലീസ് സ്റ്റേഷൻ പരിസരങ്ങളിലുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ്, നാർക്കോട്ടിക് സെൽ & ജെന്റർ ജസ്റ്റിസ് ഡി.വൈ.എസ്.പി. പ്രദീപ് എസ്., ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി. സലീഷ് എൻ.എസ്., ഇരിങ്ങാലക്കുട എസ്.എച്ച്.ഒ. ദിലീഷ് ടി , മാള എസ്.ഐ. വിശാഖ്, പുതുക്കാട് എസ്.എച്ച്.ഒ. ആദം ഖാൻ, മതിലകം എസ്.എച്ച്.ഒ. രജീഷ് എസ് , ക്രൈസ്റ്റ് കോളേജ് ബർസാർ ഫാദർ വിൻസെന്റ്, അധ്യാപകരായ ഡോ. മൂവിഷ് മുരളി, നസീറ, ആദർശ്, നിമിത, ഡോ.ദിനി, തൗഫീഖ്, ഡോ. വന്ദന, ഡോ.ഭാഗ്യേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്



