
ചാവക്കാട്: പതിവ് തെറ്റിക്കാതെ ഈ വർഷവും മന്നലംകുന്ന് ബീച്ച് കടലാമ മുട്ടയിടാൻ എത്തി. മന്നലംകുന്ന് ബീച്ചിൽ ഹൈമാസ്റ്റ് ലൈറ്റിനു സമീപം മുട്ടയിടാനായി കരക്ക് കയറിയ കടലാമ 117 മുട്ടകൾ ഇട്ടാണ് മടങ്ങിയത്. പ്രദേശത്തെ സന്നദ്ധ സംഘടനപ്രവർത്തകരായ നവാസ് കെ. എ, താഹിർ, നിസാർ റ്റി, നവാസ് എൻ, സൈദാലി എന്നിവരുടെ നേതൃത്വത്തിൽ കടലാമ മുട്ടകൾ മന്നലംകുന്ന് പുന്നയൂർ കടലാമ സംരക്ഷണ സമിതി പ്രവർത്തകരായ ഹംസു, കമറുദ്ദീൻ എന്നിവർ ഹാച്ചറിയിലേക്ക് മാറ്റി. ഈ സീസണിൽ ഇതുവരെ 3 ഇടങ്ങളിലാണ് […]


