“ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി സവർക്കർ!” ക്വിസ് ചോദ്യത്തിന് പിന്നാലെ അധ്യാപകന് സസ്പെൻഷൻ

“ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി സവർക്കർ!” ക്വിസ് ചോദ്യത്തിന് പിന്നാലെ അധ്യാപകന് സസ്പെൻഷൻ

സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് എൽ.പി സ്‌കൂൾ വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ ഫ്രീഡം ക്വിസിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയ സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പള്ളത്തുടക്ക സ്‌കൂളിലെ അധ്യാപകനും ക്വിസ് ചോദ്യവലി തയ്യാറാക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്ത ഗുരു പ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കർശന നിർദ്ദേശപ്രകാരമാണ് അധ്യാപകനെതിരെ ഉടനടി നടപടിയെടുത്തത്.

കാസർകോട്, മഞ്ചേശ്വരം, കുമ്പള ഉപജില്ലകളിലെ എൽ.പി സ്‌കൂളുകളിലേക്ക് നൽകിയ ചോദ്യാവലിയിലാണ് വിവാദ പരാമർശം ഉയർന്നുവന്നത്. “ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി ആരാണ്?” എന്ന ചോദ്യത്തിന് ഉത്തരസൂചികയിൽ ‘വി.ഡി. സവർക്കർ’ എന്ന് നൽകിയതാണ് വലിയ പ്രതിഷേധത്തിന് വഴിവെച്ചത്. ഇതോടെയാണ് സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് ഇടപെടുകയും കുറ്റക്കാരനായ അധ്യാപകനെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയും ചെയ്തത്.

The post “ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി സവർക്കർ!” ക്വിസ് ചോദ്യത്തിന് പിന്നാലെ അധ്യാപകന് സസ്പെൻഷൻ appeared first on Express Kerala.

Spread the love
See also  ഔദ്യോഗിക വാഹനം കണ്ടില്ല! ആലപ്പുഴയിൽ വീണ്ടും ഓട്ടോ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Scroll to Top