
മുംബൈ: ഇന്ത്യൻ കൗമാര ബാറ്റിങ് താരം വൈഭവ് സൂര്യവംശിയുടെ പ്രായത്തെച്ചൊല്ലി വിദേശരാജ്യങ്ങളിൽ ഇപ്പോഴും സംശയങ്ങളുണ്ടെന്ന് ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ബ്രെറ്റ് ലീ. എന്നാൽ വൈഭവിന് എത്ര വയസ്സായാലും മികച്ച ക്രിക്കറ്റാണ് കാഴ്ചവെക്കുന്നതെന്നും അതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനൽ ചർച്ചയിലാണ് ബ്രെറ്റ് ലീ ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
വൈഭവ് അദ്ഭുതം തന്നെയാണെന്നും, ഇന്ത്യക്ക് പുറത്തുള്ളവർക്ക് താരത്തിന്റെ യഥാർത്ഥ പ്രായത്തെക്കുറിച്ച് സംശയമുണ്ടെങ്കിലും തനിക്ക് അതൊരു വിഷയമേ അല്ലെന്നും ബ്രെറ്റ് ലീ പറഞ്ഞു. വൈഭവിന് 15 വയസ്സാണെങ്കിലും 17 അല്ലെങ്കിൽ 18 വയസ്സാണെങ്കിലും ഒരു കുഴപ്പവുമില്ലെന്നും, ആ കുട്ടി മികച്ച രീതിയിൽ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎലിൽ സൺറൈസേഴ്സിനെതിരെ ഓസ്ട്രേലിയൻ ബോളർമാർക്കെതിരെ 97 റൺസ് നേടിയ വൈഭവ് മികച്ച ഷോട്ടുകളും കരുത്തുമാണ് പുറത്തെടുത്തത്. അവന്റെ ബാറ്റിംഗിനേക്കാൾ പ്രധാനം മാനസികാവസ്ഥയാണെന്നും, ചെറിയ കുട്ടിയായതുകൊണ്ട് കൂടുതൽ സമ്മർദ്ദം ചെലുത്താതെ അവനെ വെറുതെവിടണമെന്നും ബ്രെറ്റ് ലീ അഭിപ്രായപ്പെട്ടു.
Also Read:ബുമ്രയില്ലാതെ ഇന്ത്യക്ക് ഐസിസി കിരീടം നേടാനാകുമോ? സൂപ്പർ താരങ്ങളുടെ തുടർച്ചയായ പരിക്കുകൾ നൽകുന്ന മുന്നറിയിപ്പ് ഇതാ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച 15 കാരനായ വൈഭവ്, രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന സച്ചിൻ ടെൻഡുൽക്കറുടെ റെക്കോർഡ് തകർത്തിരുന്നു. 15 വയസ്സും 99 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഈ നേട്ടം. ഇതിനുപുറമെ സിംബാബ്‌വെയ്ക്കെതിരെ രണ്ട് അർധസെഞ്ചറികൾ നേടിയും താരം തിളങ്ങി. 13-ാം വയസ്സിൽ രാജസ്ഥാൻ റോയൽസിൽ ഇടംനേടിയ വൈഭവ്, ഐപിഎൽ ലേലത്തിൽ വിറ്റുപോകുന്ന പ്രായം കുറഞ്ഞ താരം, ഐപിഎൽ കളിക്കുന്നതും സെഞ്ചറി നേടുന്നതും ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചെയ്ത താരം, കൂടാതെ ഐപിഎലിലെ അതിവേഗ സെഞ്ചറി തുടങ്ങിയ വമ്പൻ റെക്കോർഡുകളും ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.
The post വൈഭവിന്റെ പ്രായത്തിൽ വിദേശത്ത് ഇപ്പോഴും സംശയം; പ്രധാനം പ്രായമല്ല, കളിയാണ് എന്ന് ബ്രെറ്റ് ലീ appeared first on Express Kerala.




