വസ്ത്രങ്ങൾ ഊരിവെക്കൂ, രുചിയറിഞ്ഞ് ആസ്വദിക്കൂ; വസ്ത്രങ്ങൾ വഴിമാറിയ ഫ്ലോറിഡയിലെ മായാലോകം!

വസ്ത്രങ്ങൾ ഊരിവെക്കൂ, രുചിയറിഞ്ഞ് ആസ്വദിക്കൂ; വസ്ത്രങ്ങൾ വഴിമാറിയ ഫ്ലോറിഡയിലെ മായാലോകം!

‘ഇന്ന് എന്ത് വസ്ത്രം ധരിക്കും?’ ഫ്രണ്ട്‌സിനൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ ഇറങ്ങുമ്പോൾ എല്ലാവരുടെയും മനസ്സിൽ ആദ്യം വരുന്ന ചോദ്യമാണിത്. എന്നാൽ ഫ്‌ളോറിഡയിലെ ഹോളിവുഡിലുള്ള ‘സിഎൽഎഎസ്എസ് സോയ്‌റീ സ്റ്റീക്ക്ഹൗസ്’ എന്ന റെസ്‌റ്റോറന്റിലാണ് നിങ്ങൾ ഭക്ഷണം കഴിക്കാൻ പോകുന്നതെങ്കിൽ വസ്ത്രത്തെക്കുറിച്ചുള്ള ഈ വേവലാതികളൊന്നും വേണ്ട. ഇവിടെ പൂർണ നഗ്നരായിരുന്ന് അതിഥികൾക്ക് ഭക്ഷണം ആസ്വദിക്കാം. അശ്ലീലതയുടെ കണ്ണിലൂടെ മാത്രം കാണുന്ന നഗ്നതയ്ക്ക് ബോഡി പോസിറ്റീവിറ്റിയിലൂടെ പുതുഭാഷ്യം രചിക്കുകയാണ് റെസ്റ്ററന്റ് അധികൃതർ ഇവിടെ ചെയ്യുന്നത്.

പൂർണമായും വസ്ത്രം ധരിച്ചാണ് അതിഥികൾ ഈ റെസ്റ്റോറന്റിലേക്ക് എത്തിച്ചേരുന്നത്. വാതിൽ കടന്നെത്തുന്ന അതിഥികളെ അകത്തേക്ക് സ്വീകരിച്ച് ആനയിക്കുന്നതിനായി ഒരു ഹോസ്റ്റസ് എത്തും. മിക്കവാറും ഇവരും നഗ്നരായിട്ടായിരിക്കും അതിഥികളെ സ്വീകരിക്കുക. വരുന്ന അതിഥികൾക്ക് യാതൊരുവിധ സങ്കോചമൊന്നും തോന്നാതിരിക്കുന്നതിന് വേണ്ടിയാണ് അധികൃതർ ഇങ്ങനെ ചെയ്യുന്നത്. വരുന്ന എല്ലാവർക്കും ഒരു ടവ്വലും സീറ്റ് കവറും റോബും റെസ്റ്ററന്റ് മാനേജ്‌മെന്റ് നൽകും. അതിനുശേഷം അതിഥികൾക്ക് പതിയെ വസ്ത്രം മാറ്റി റോബ് ധരിക്കുകയോ, പൂർണ നഗ്നരായി ഇരിക്കുകയോ, അല്ലെങ്കിൽ ഭാഗികമായി വസ്ത്രം ധരിച്ച് ഇരിക്കുകയോ ചെയ്യാം. അത് പൂർണ്ണമായും അതിഥികളുടെ മാത്രം തീരുമാനമാണ്.

ജനാലകളും വാതിലുകളും പൂർണ്ണമായും അടച്ചിടുന്നത് ഉൾപ്പെടെയുള്ള കർശനമായ പ്രൊട്ടോക്കോൾ പാലിച്ചുകൊണ്ടാണ് ഈ പുതിയ ആശയം റെസ്റ്ററന്റ് അധികൃതർ നടപ്പിലാക്കുന്നത്. പുറത്തുനിന്നുള്ളവരുടെ നോട്ടങ്ങളിൽ നിന്നും തികഞ്ഞ സ്വകാര്യത ഉറപ്പുവരുത്തിയാണ് ഇത്തരം ഒരു സംരംഭം ഇവിടെ പ്രവർത്തിക്കുന്നത്. റെസ്റ്റോറന്റിനുള്ളിലെ അന്തരീക്ഷവും അതിഥികളുടെ സുരക്ഷയും അതീവ പ്രാധാന്യത്തോടെയാണ് അധികൃതർ ഇവിടെ പരിപാലിക്കുന്നത്.

Also Read: സത്യം എന്തെന്ന് കണ്ടെത്താനാകാതെ വായനക്കാർ; ആർക്കും പിടിതരാതെ ഈ ജലസസ്യത്തിന്റെ രഹസ്യം!

അതിഥികൾക്ക് ഇവിടെ വിളമ്പുന്നത് ഷാമ്പെയ്ൻ ടോസ്റ്റ് ഉൾപ്പെടെയുള്ള ഫൈവ് കോഴ്‌സ് മീലാണ്. ഇതിനായി വിവിധ നിരക്കുകളാണ് റെസ്റ്ററന്റ് ഏർപ്പെടുത്തിയിരിക്കുന്നത്. സിംഗിൾ വുമണാണെങ്കിൽ ഏകദേശം 14,300 രൂപയ്ക്ക് നിങ്ങൾക്ക് ഇവിടെ മീൽസ് ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ സിംഗിൾ പുരുഷന്മാരാണെങ്കിൽ ഏകദേശം 23,842 രൂപ വരെ നൽകേണ്ടി വരും. ദമ്പതിമാരായാണ് എത്തുന്നതെങ്കിൽ ഏകദേശം 28,575 രൂപയാണ് ഭക്ഷണത്തിനും ഈ അനുഭവത്തിനുമായി വേണ്ടിവരിക.

ഇരുട്ടത്തിരുന്ന് ഭക്ഷണം ആസ്വദിക്കാം, പെയ്ന്റ് ചെയ്തുകൊണ്ട് കോഫീ കുടിക്കാം, പുസ്തകം വായിച്ചുകൊണ്ട് ഭക്ഷണം കഴിക്കാം തുടങ്ങി പലവിധ വെറൈറ്റികൾ ഇതിനോടകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ റെസ്റ്ററന്റുകൾ പുതുതായി അവതരിപ്പിച്ചിട്ടുണ്ട്. നഗ്നരായി ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഈ ആശയവും ലോകത്തിന് തികച്ചും പുതിയതല്ല. അതുകൊണ്ടുതന്നെ ലോകത്തെ മുഴുവൻ ഞെട്ടിക്കുന്ന ഒരു വലിയ നീക്കമായി റെസ്റ്റോറന്റിന്റെ ഉടമയും ഷെഫുമായ മൗറാദ് അലി ഇതിനെ കാണുന്നില്ല.

ഇത്തരത്തിലുള്ള വ്യത്യസ്ത അനുഭവങ്ങൾക്ക് വലിയ രീതിയിലുള്ള ഉപഭോക്താക്കളുണ്ടെന്ന് അലി വ്യക്തമാക്കുന്നു. അത്തരം അനുഭവങ്ങളെ വളരെ പ്രീമിയം ലെവലിൽ ഉപഭോക്താക്കൾക്ക് മുന്നിൽ അവതരിപ്പിക്കുക മാത്രമാണ് തങ്ങൾ ഇവിടെ ചെയ്യുന്നത്. വൈകുന്നേരം തങ്ങൾക്കിഷ്ടമുള്ള രീതിയിലും സമാധാനപരമായും ഒരു റെസ്റ്ററന്റിൽ വന്ന് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആശയം മികച്ചൊരു അനുഭവം സമ്മാനിക്കും.

See also  തിരുത്താൻ പോലും മടി, അസത്യം അറിഞ്ഞുകൊണ്ട് പ്രചരിപ്പിക്കുന്നു..! മാധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

Also Read: മാളികമുകളിലെ മായാവിമാനവും പാത്രത്തിലെ കൊച്ചുമനുഷ്യരും; ശാസ്ത്രത്തെ വിരട്ടുന്ന ആ കൂൺ രഹസ്യം!

സ്വമേധയാ തിരഞ്ഞെടുക്കുന്ന, ലൈംഗികതയ്ക്കും അശ്ലീലതയ്ക്കും അപ്പുറത്തുള്ള നഗ്നത സ്വന്തം ശരീരത്തെ കുറേക്കൂടി സ്‌നേഹിക്കാനും പ്രകൃതിയോട് കൂടുതൽ അടുക്കാനും മനുഷ്യരെ സഹായിക്കുമെന്നാണ് ഉടമയുടെ പക്ഷം. മനുഷ്യശരീരവുമായി ബന്ധപ്പെട്ട സമൂഹത്തിലെ നിലവിലുള്ള പലവിധ സ്റ്റിഗ്മകളെയും തെറ്റായ ധാരണകളെയും മറികടക്കാൻ ഇത്തരം കാര്യങ്ങൾ സഹായിക്കുമെന്നാണ് മൗറാദ് അലിയുടെ അടിയുറച്ച വിശ്വാസം.

ശരീരത്തെക്കുറിച്ചുള്ള തുറന്ന സംസാരത്തിലേക്കും ആത്മവിശ്വാസത്തിലേക്കും ഇത്തരം കൂട്ടായ്മകൾ നയിക്കുമെന്നും റെസ്റ്ററന്റ് അധികൃതർ പറയുന്നു. നഗ്നതയെ ഒരു കലയായും ആത്മപ്രകാശനമായും കണ്ട് ആളുകൾ ഈ ആശയത്തെ പിന്തുണയ്ക്കാൻ തുടങ്ങിയിട്ടുണ്ട്. തുടക്കത്തിൽ ആശങ്കകൾ ഉണ്ടായിരുന്നെങ്കിലും ദിനംപ്രതി നിരവധി ആളുകളാണ് ഈ വ്യത്യസ്തമായ ആശയം തേടി ഈ റെസ്റ്റോറന്റിലേക്ക് എത്തിച്ചേരുന്നത്.

ഫ്ലോറിഡയിലെ ഈ വ്യത്യസ്തമായ സ്റ്റീക്ക്ഹൗസ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വലിയ തോതിൽ ചർച്ചയായിക്കഴിഞ്ഞു. പലരും ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരികൾക്കിടയിലും ഫുഡ് ലവേഴ്സിനിടയിലും ഇതൊരു പ്രധാന ചർച്ചാവിഷയമായി മാറി കഴിഞ്ഞിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം പുതിയൊരു ജീവിതാനുഭവം കൂടി തേടുന്നവർക്ക് ഇതൊരു കൗതുകകരമായ അനുഭവമായിരിക്കുമെന്നതിൽ സംശയമില്ല.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

The post വസ്ത്രങ്ങൾ ഊരിവെക്കൂ, രുചിയറിഞ്ഞ് ആസ്വദിക്കൂ; വസ്ത്രങ്ങൾ വഴിമാറിയ ഫ്ലോറിഡയിലെ മായാലോകം! appeared first on Express Kerala.

Spread the love
Scroll to Top