
റിലയൻസ് ജിയോ തങ്ങളുടെ ‘ഒടിടി പാസ്’ഓഫറുകൾ വിപുലീകരിച്ചു. നിലവിലുള്ള പ്രതിമാസ പ്ലാനിന് പുറമെ 3 മാസത്തെയും ഒരു വർഷത്തെയും വാലിഡിറ്റിയുള്ള പുതിയ പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസത്തേക്ക് 200 രൂപ (30GB ഡാറ്റ), 84 ദിവസത്തേക്ക് 550 രൂപ (90GB ഡാറ്റ), 365 ദിവസത്തേക്ക് 2,000 രൂപ (365GB ഡാറ്റ) എന്നിങ്ങനെ മൂന്ന് വാലിഡിറ്റി ഓപ്ഷനുകളിൽ ഇനി പാക്കുകൾ ലഭ്യമാകും. എല്ലാ പ്ലാനുകൾക്കൊപ്പവും അൺലിമിറ്റഡ് 5ജി സൗകര്യവും നൽകുന്നുണ്ട്.
യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നിവയ്ക്ക് പുറമെ സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ ഉൾപ്പെടെ 15 പ്രീമിയം ഓടിടി ആപ്പുകളിലേക്കുള്ള ആക്‌സസാണ് ഈ പാക്കിലൂടെ ലഭിക്കുന്നത്. കൂടാതെ ജിയോ ടിവി ആപ്പ് വഴി ആയിരത്തിലധികം ലൈവ് ടിവി ചാനലുകൾ കാണാനുള്ള സൗകര്യവും ഇതിലുണ്ട്. പ്രതിമാസം 1,500 രൂപയിലേറെ മൂല്യമുള്ള ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭിക്കുക.
Also Read: ഇന്ത്യയുടെ രഹസ്യ ആയുധം പുറത്ത്! ഈ ഒരു എഞ്ചിൻ മതി ലോകത്തെ മാറ്റാൻ; ഇനി തേജസ് വേറെ ലെവൽ
ആക്ടീവ് ബേസ് പ്ലാനുകളുള്ള ജിയോ ഉപഭോക്താക്കൾക്ക് ഈ പാക്കുകൾ ഉപയോഗിക്കാവുന്നതാണ്. ഓഗസ്റ്റ് 7 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പ്ലാനുകൾ മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി റീചാർജ് ചെയ്യാം. ദീർഘകാല വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ഏറെ പ്രയോജനകരമാണ് ഈ പദ്ധതി.
The post ഒറ്റ പായ്ക്കിൽ 15 ഓടിടി പ്ലാറ്റ്‌ഫോമുകൾ; ഒടിടി പാസ് പദ്ധതികൾ വിപുലീകരിച്ച് ജിയോ! appeared first on Express Kerala.




