എന്റെ ശരീരപ്രകൃതി അനുയോജ്യമല്ലായിരിക്കാം, പക്ഷേ…; ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിൽ സർഫറാസ് ഖാൻ!

എന്റെ ശരീരപ്രകൃതി അനുയോജ്യമല്ലായിരിക്കാം, പക്ഷേ…; ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിൽ സർഫറാസ് ഖാൻ!

മുംബൈ: “എന്‍റെ ശരീരപ്രകൃതി അനുയോജ്യമല്ലായിരിക്കാം, പക്ഷേ എനിക്കുള്ളതെല്ലാം നൽകി ഞാൻ പോരാടും”, ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതിന് തൊട്ടുമുമ്പ് സർഫറാസ് ഖാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണിത്. തുടര്‍ച്ചയായ അവഗണനകളിലും വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്ന ഈ മുംബൈ താരത്തിന്‍റെ നിശ്ചയദാർഢ്യം ഒടുവില്‍ ഫലം കണ്ടിരിക്കുകയാണ്. സായ് സുദർശന് പരിക്കേറ്റതിനെത്തുടർന്നാണ് രണ്ടര വർഷത്തോളമായി കാത്തിരുന്ന ഇന്ത്യൻ ടീമിന്റെ വാതിൽ സർഫറാസിന് മുന്നിൽ വീണ്ടും തുറക്കപ്പെട്ടത്. ഓഗസ്റ്റ് 15-ന് ഗാലെയിൽ ആരംഭിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് താരം ഇടംപിടിച്ചത്.

17 കിലോ കുറച്ച കഠിനമായ മേക്ക്ഓവർ

ആഭ്യന്തര ക്രിക്കറ്റിൽ റൺസ് വാരിക്കൂട്ടിയിട്ടും ശരീരഭാരത്തിന്റെയും കായികക്ഷമതയുടെയും പേരിൽ കരിയറിലുടനീളം വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്ന താരമാണ് സർഫറാസ്. എന്നാൽ കഴിഞ്ഞ ഒന്നര വർഷത്തിനിടെ കഠിനാധ്വാനത്തിലൂടെ 17 കിലോ ഭാരമാണ് താരം കുറച്ചത്. ഫിറ്റ്‌നസ് പൂർണ്ണമായും മെച്ചപ്പെടുത്തി കൂടുതൽ ഷാർപ്പായതോടെ അദ്ദേഹത്തിന്റെ കളിശൈലിയും കൂടുതൽ മികവുറ്റതായി. മുംബൈയിൽ കനത്ത മഴ മൂലം പരിശീലനം മുടങ്ങിയപ്പോൾ, കശ്മീരിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിലായിരുന്നു സര്‍ഫറാസിന്റെ കഠിന പരിശീലനം. അവിടെ പ്രാദേശിക ബൗളർമാർക്കൊപ്പം മണിക്കൂറുകളോളം താരം നെറ്റ്സിൽ ചെലവഴിച്ചു. സ്പിൻ ബൗളിങ്ങിനെതിരായ മികവ് നിലനിർത്താൻ മുംബൈയിലെ പ്രൈവറ്റ് ഫെസിലിറ്റികളിലെ റെഡ് സോയിൽ ട്രാക്കുകളിലും ആസ്ട്രോ ടർഫുകളിലും മണിക്കൂറുകളോളം താരം ബാറ്റിങ് പരിശീലനം തുടർന്നു.

Also Read:കളി തോറ്റാലും ഡ്രസ്സിങ് റൂമിൽ മേശപ്പുറത്ത് കയറി നൃത്തം ചെയ്യും! ശിഖർ ധവാന്റെ വിചിത്ര ശീലത്തെക്കുറിച്ച് ഷമി

കരിയറിലെ വെല്ലുവിളികളും തിരിച്ചുവരവും

2024-ൽ ന്യൂസിലാൻഡിനെതിരായ പരമ്പരയിലെ തിരിച്ചടികൾക്ക് ശേഷം ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടത് സർഫറാസിന് വലിയ ആഘാതമായിരുന്നു. ആ പരമ്പരയ്ക്ക് ശേഷം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഒരു മത്സരത്തിൽ പോലും പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചില്ല. പിന്നീട് ഇന്ത്യ എ ടീമിനായി ഇംഗ്ലണ്ടിൽ 92 റൺസ് നേടിയും, ഇൻട്രാ സ്‌ക്വാഡ് മത്സരത്തിൽ സെഞ്ചുറി നേടിയും സർഫറാസ് തന്റെ മികവ് വീണ്ടും തെളിയിച്ചിരുന്നു.

See also  ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ സെനറ്റിൽ പ്രതിഷേധം

ശ്രീലങ്കൻ പിച്ചുകളിൽ പ്രഭാത് ജയസൂര്യ അടക്കമുള്ള മികച്ച സ്പിന്നർമാരെ പ്രതിരോധിക്കാൻ സർഫറാസിന്റെ സാന്നിധ്യം ഇന്ത്യക്ക് നിർണായകമാകും. ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും റിഷഭ് പന്തിനും ഒപ്പം സ്പിൻ ബൗളിങ്ങിനെ ഏറ്റവും മികച്ച രീതിയിൽ നേരിടാൻ കഴിയുന്ന ബാറ്ററാണ് സർഫറാസ്. സ്വീപ്പ്, റിവേഴ്‌സ് സ്വീപ്പ് ഷോട്ടുകൾ കൃത്യതയോടെ കളിക്കാനുള്ള അദ്ദേഹത്തിന്റെ അസാധാരണ മികവ് ഗാലെയിലെ സ്പിൻ പിച്ചുകളിൽ ഇന്ത്യക്ക് വലിയ മുതൽക്കൂട്ടാകും.

The post എന്റെ ശരീരപ്രകൃതി അനുയോജ്യമല്ലായിരിക്കാം, പക്ഷേ…; ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിൽ സർഫറാസ് ഖാൻ! appeared first on Express Kerala.

Spread the love
Scroll to Top