ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം; ഉദ്ഘാടനവും ലോഗോ പ്രകാശനവും എം.എ. റസാഖ് മാസ്റ്റർ നിർവഹിച്ചു | True Care Charitable Trust Mavoor

ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം; ഉദ്ഘാടനവും ലോഗോ പ്രകാശനവും എം.എ. റസാഖ് മാസ്റ്റർ നിർവഹിച്ചു | True Care Charitable Trust Mavoor

True Care Charitable Trust Mavoor

റിപ്പോർട്ട്: അൻവർ ഷരിഫ്

മാവൂർ: പ്രദേശത്തെ ജീവകാരുണ്യ, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് പുതിയ ദിശ നൽകുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനവും ലോഗോ പ്രകാശനവും കുന്നമംഗലം എം.എൽ.എ. എം.എ. റസാഖ് മാസ്റ്റർ നിർവഹിച്ചു (True Care Charitable Trust Mavoor). ട്രസ്റ്റ് ചെയർപേഴ്സണും മൈൻഡ് ഹീലിംഗ് തെറാപ്പിസ്റ്റും ലൈഫ് സ്കിൽ കൺസൾട്ടന്റുമായ ആമിന ജിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ചടങ്ങിന്റെ ഭാഗമായി ഭിന്നശേഷി വിദ്യാർഥികൾക്കായി സ്നേഹസംഗമവും സംഘടിപ്പിച്ചു. അർഹരായ കുടുംബങ്ങൾക്കുള്ള ഫുഡ് കിറ്റ് വിതരണവും എം.എൽ.എ. നിർവഹിച്ചു. ഭിന്നശേഷി കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും അവരുടെ വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്ത എം.എ. റസാഖ് മാസ്റ്ററുടെ സാന്നിധ്യം കുട്ടികൾക്ക് ആവേശമായി.

ചടങ്ങിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സുബൈർ നെല്ലൂളി, ഡോ. അബ്ദുൽ സലാം, സിറാജ് വേങ്ങര, റഹിം പെരുമണ്ണ, സിറാജ് പന്തിരാങ്കാവ്, തൽഹത്ത് കുന്നമംഗലം, കരീം എളമരം എന്നിവരെ ആദരിച്ചു. ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു എം.എ. റസാഖ് മാസ്റ്ററെയും ആദരിച്ചു. കലാ-കായിക, സാമൂഹിക-സാംസ്കാരിക, രാഷ്ട്രീയ, സന്നദ്ധ മേഖലകളിലെ പ്രമുഖരും ജനപ്രതിനിധികളും ഭിന്നശേഷി വിദ്യാർഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

ട്രസ്റ്റ് ചെയർപേഴ്സൺ ആമിന ജിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാഹിന സലാം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.വി. ജാഫർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് പാലാട്ട്, അഡ്വ. ഷെമീം പക്സാൻ, ബി.കെ. കുഞ്ഞഹമ്മദ്, സിദ്ധീക്ക്, രാധാകൃഷ്ണൻ കെ.പി. തുടങ്ങിയവർ ആശംസകൾ നേർന്നു ഭിന്നശേഷി വിദ്യാർഥികളും ട്രൂ കെയർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ പ്രവർത്തിക്കുന്ന ‘മെലഡി കഫെ’ വാട്സ്ആപ്പ് ഗ്രൂപ്പിലെ കലാകാരന്മാരും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മനോജ് കുമാർ തൃശൂർ നന്ദി രേഖപ്പെടുത്തി.

Summary: True Care Charitable Trust was officially inaugurated in Mavoor, with Kunnamangalam MLA M.A. Razak Master inaugurating the trust and unveiling its logo. The event also featured a gathering for children with disabilities, food-kit distribution and recognition of personalities from various fields.

See also  ശ്വേതാ മേനോൻ്റെ ഹർജിയിൽ കക്ഷി ചേരാനാവില്ല: നടി അൻസിബയുടെ അപേക്ഷ തള്ളി കോടതി | Actress Ansiba Plea
Spread the love
Scroll to Top