പഴയ ആരോഗ്യ ഇൻഷുറൻസ് മതിയോ! ആശുപത്രി ചെലവുകൾ കുത്തനെ ഉയരുമ്പോൾ നിങ്ങളുടെ പോളിസി തികയാതെ വരുമോ?

പഴയ ആരോഗ്യ ഇൻഷുറൻസ് മതിയോ! ആശുപത്രി ചെലവുകൾ കുത്തനെ ഉയരുമ്പോൾ നിങ്ങളുടെ പോളിസി തികയാതെ വരുമോ?

രോഗ്യ ഇന്‍ഷുറന്‍സ് എടുത്തതിന് ശേഷം എല്ലാ വര്‍ഷവും പ്രീമിയം അടച്ച് പുതുക്കുന്നതുകൊണ്ട് മാത്രം കാര്യമായില്ല. നിങ്ങളുടെ പോളിസി തുക ഇന്നത്തെ കാലത്തെ ആശുപത്രി ചെലവുകൾക്ക് പര്യാപ്തമാണോ എന്ന് സ്വയം ചോദിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ആശുപത്രി ചെലവുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍, അഞ്ചോ ആറോ വര്‍ഷം മുന്‍പ് മികച്ചതെന്ന് കരുതിയ കവറേജ് അത്യാവശ്യ ഘട്ടങ്ങളില്‍ തികയാതെ വന്നേക്കാം.

വർദ്ധിച്ചുവരുന്ന ചികിത്സാ ചെലവുകൾ

പൊതുവായ പണപ്പെരുപ്പത്തേക്കാള്‍ വളരെ കൂടുതലാണ് ഇന്ത്യയിലെ മെഡിക്കല്‍ പണപ്പെരുപ്പം. പ്രതിവര്‍ഷം 12 മുതല്‍ 14 ശതമാനം വരെയാണ് ചികിത്സാ ചെലവുകളിലെ വര്‍ധനവെന്നാണ് വ്യവസായ മേഖലയിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ശസ്ത്രക്രിയകള്‍, ഐ.സി.യു വാസം, രോഗനിര്‍ണയ പരിശോധനകള്‍ തുടങ്ങിയവയ്ക്കായി ചുരുങ്ങിയ ദിവസങ്ങളില്‍ പോലും വലിയ തുക ചെലവാകും. മുന്‍പ് വലിയൊരു ചികിത്സയ്ക്ക് 5 ലക്ഷം രൂപ മതിയായിരുന്നെങ്കില്‍, ഇന്നത് പര്യാപ്തമാകാതെ വരികയും നിങ്ങളുടെ കൈയ്യില്‍ നിന്ന് വലിയ തുക മുടക്കേണ്ടി വരികയും ചെയ്തേക്കാം.

Also Read:പശ്ചിമേഷ്യൻ പ്രതിസന്ധിയും ഗ്യാസ് ക്ഷാമവും; എല്‍പിജി ഇ-കെവൈസി നടപടികൾ കർശനമാക്കുന്നതിന് പിന്നിലെ കാരണം

പഴയ പോളിസി പോരാതെ വരുന്നത് എന്തുകൊണ്ട്?

പ്രായം, താമസിക്കുന്ന നഗരം, കുടുംബാംഗങ്ങളുടെ എണ്ണം, ആരോഗ്യ പശ്ചാത്തലം എന്നിവയെല്ലാം ശരിയായ ഇന്‍ഷുറന്‍സ് തുക നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമാണ്. ഗ്രാമങ്ങളില്‍ നിന്ന് മെട്രോ നഗരങ്ങളിലേക്കുള്ള താമസം മാറ്റം, ഫാമിലി ഫ്ലോട്ടര്‍ പോളിസി വഴി കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം നിങ്ങളുടെ ഇന്‍ഷുറന്‍സ് ആവശ്യങ്ങളെ നേരിട്ട് സ്വാധീനിക്കുന്നു.

പോളിസിയിൽ തുകയോ മാറ്റങ്ങളോ വരുത്തേണ്ട പ്രധാന സന്ദർഭങ്ങൾ താഴെ പറയുന്നവയാണ്.

വിവാഹം കഴിയുമ്പോള്‍

കുട്ടികള്‍ ജനിക്കുമ്പോള്‍

ഫാമിലി ഫ്ലോട്ടര്‍ പോളിസിയിലേക്ക് മാറുമ്പോൾ

40 അല്ലെങ്കില്‍ 50 വയസ്സ് പിന്നിടുമ്പോള്‍

വരുമാനത്തില്‍ വലിയ വര്‍ധനവ് ഉണ്ടാകുമ്പോള്‍

ഓഫീസില്‍ നിന്നുള്ള ഇന്‍ഷുറന്‍സ് മാത്രം മതിയോ?

തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മികച്ചതാണെങ്കിലും, ജോലി മാറുകയോ വിരമിക്കുകയോ ചെയ്യുമ്പോള്‍ ആ കവറേജ് നഷ്ടമാകും. അതിനാല്‍ അടിയന്തര ഘട്ടങ്ങളെ നേരിടാൻ, ആവശ്യത്തിന് തുക ഉറപ്പുനൽകുന്ന ഒരു വ്യക്തിഗത പോളിസി സ്വന്തമായി ഉണ്ടായിരിക്കുന്നത് എപ്പോഴും സുരക്ഷിതമാണ്.

See also  സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ; ബാങ്കിംഗ്, എണ്ണ ഓഹരികളിലെ വില്‍പ്പന സമ്മർദ്ദം വിപണിയെ ബാധിച്ചു

The post പഴയ ആരോഗ്യ ഇൻഷുറൻസ് മതിയോ! ആശുപത്രി ചെലവുകൾ കുത്തനെ ഉയരുമ്പോൾ നിങ്ങളുടെ പോളിസി തികയാതെ വരുമോ? appeared first on Express Kerala.

Spread the love
Scroll to Top