ചപ്പാത്തി മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി അപകടം; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു | Vazhakulam chapati machine accident death

ചപ്പാത്തി മാവ് കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി അപകടം; ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു | Vazhakulam chapati machine accident death

Vazhakulam chapati machine accident death

വാഴക്കുളം: ചപ്പാത്തിക്ക് മാവു കുഴയ്ക്കുന്ന മെഷീനിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ഥാപന ഉടമ മരിച്ചു (Vazhakulam chapati machine accident death). വാഴക്കുളം പള്ളിക്കുന്നേൽ റെജിമോൾ (52) ആണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ചത്. വാഴക്കുളം ബ്രില്യൻസ് സ്റ്റഡി സെന്ററിന് സമീപം ‘സ്റ്റാർ ഹാഫ്കുക്ക്ഡ് ചപ്പാത്തിക്കട’ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇവർ.

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ വീടിന് സമീപത്തുള്ള സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. മാവു കുഴയ്ക്കുന്ന യന്ത്രത്തിൽ റെജിമോളുടെ കൈ അകപ്പെടുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയ മകനാണ് മെഷീനിൽ കൈ കുടുങ്ങി അബോധാവസ്ഥയിൽ കിടന്ന റെജിയെ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഉടൻ തന്നെ വാഴക്കുളത്തെയും പിന്നീട് തൊടുപുഴയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈകൾക്കും വാരിയെല്ലുകൾക്കും ഏറ്റ ഗുരുതര പരിക്കുകളെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു മരണം. പരേതനായ ജെസ്റ്റിനാണ് ഭർത്താവ് (22 വർഷം മുമ്പ് വാഹനാപകടത്തിൽ മരണപ്പെട്ടു). മേലുകാവ് പയസ് മൗണ്ട് പാറപ്ലായ്ക്കൽ കുടുംബാംഗമാണ് റെജിമോൾ. മക്കൾ: ജാസ്മിൻ (വിദ്യാർത്ഥിനി, ജ്യോതി ദർശന പുല്ലുവഴി), ജെസ്റ്റോ (വിദ്യാർത്ഥി, വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജ് വാഴക്കുളം). സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10.30 ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.

Story Summary:
Rejimol (52), a shop owner in Vazhakulam, died at a hospital in Thodupuzha after getting her hand trapped in a chapati dough kneading machine.

Spread the love
See also  സമൂസ കടിച്ചപ്പോൾ കണ്ടത് ചത്ത പാറ്റയെ; സംഭവം ഇൻഡോറിൽ, കടയ്ക്കെതിരെ പരാതിയുമായി ഉപഭോക്താവ് | Indore dead cockroach samosa video
Scroll to Top