അഭിമന്യു കൊലക്കേസ് പ്രതികളുടെ വിചിത്ര ആവശ്യം! മാധ‍്യമങ്ങൾ ദൃശ‍്യങ്ങൾ പകർത്തും, കോടതിയിൽ ഹാജരാകാനാകില്ല’

അഭിമന്യു കൊലക്കേസ് പ്രതികളുടെ വിചിത്ര ആവശ്യം! മാധ‍്യമങ്ങൾ ദൃശ‍്യങ്ങൾ പകർത്തും, കോടതിയിൽ ഹാജരാകാനാകില്ല’

കേരളത്തെ ഞെട്ടിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലക്കേസിൽ പ്രതികൾക്ക് തിരിച്ചടി. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികൾ സമർപ്പിച്ച ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. പുതുതായി ചാർത്തിയ കുറ്റം വായിച്ചു കേൾപ്പിക്കുമ്പോൾ പ്രതികൾ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതിയ കുറ്റപത്രം വായിച്ച് കേൾക്കുമ്പോൾ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു മുഴുവൻ പ്രതികളുടെയും പ്രധാന ആവശ്യം. കോടതിയുടെ സ്വമേധയാ ഉള്ള ഇടപെടലല്ല പുതിയ കുറ്റം ചുമത്തിയതെന്നും, അത് പ്രോസിക്യൂഷന്റെ ആവശ്യപ്രകാരമാണെന്നും പ്രതികൾ വാദിച്ചു. പല ജില്ലകളിൽ നിന്നുള്ള പ്രതികൾക്ക് ഇതിനായി മാത്രം കോടതിയിൽ എത്തേണ്ടി വരുന്നുണ്ടെന്നും, അങ്ങനെ വരുമ്പോൾ മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ വാദങ്ങളെ പ്രോസിക്യൂഷനും അഭിമന്യുവിന്റെ കുടുംബവും ശക്തമായി എതിർത്തു.

ALSO READ;ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’! ഇതുവരെ ഒഴിവാക്കിയത് എന്തുകൊണ്ട്?

ഇത്തരം കാരണങ്ങൾ ചൂണ്ടിക്കാണിച്ചുമാത്രം നേരിട്ട് ഹാജരാകുന്നതിൽ നിന്ന് പ്രതികളെ ഒഴിവാക്കാൻ പറ്റില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. വിചാരണ സമയത്ത് നിർബന്ധമായും പ്രതികൾ ഹാജരാകണം എന്നും, എന്നാൽ കഴിഞ്ഞ എട്ട് വർഷത്തിനിടെ ഒരു തവണ മാത്രമാണ് പ്രതികൾ കോടതിയിൽ ഹാജരായതെന്നും അഭിമന്യുവിന്റെ കുടുംബം കോടതിയിൽ വ്യക്തമാക്കുകയുണ്ടായി. പ്രതികൾ പ്രത്യേക പരിഗണനകൾ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന കുടുംബത്തിന്റെ വാദം കൂടി പരിഗണിച്ചാണ് കോടതി ഹർജി തള്ളിയത്.

അടുത്ത വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ എല്ലാ പ്രതികളും നിർബന്ധമായും കോടതിയിൽ ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

The post അഭിമന്യു കൊലക്കേസ് പ്രതികളുടെ വിചിത്ര ആവശ്യം! മാധ‍്യമങ്ങൾ ദൃശ‍്യങ്ങൾ പകർത്തും, കോടതിയിൽ ഹാജരാകാനാകില്ല’ appeared first on Express Kerala.

See also  കണ്ണടച്ചുതുറക്കുന്ന വേഗതയിൽ ലക്ഷ്യം തകർക്കും! ലോകത്തെ വിറപ്പിക്കുന്ന എസ്-400 മിസൈൽ
Spread the love
Scroll to Top