അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിക്ക് നേരെ പീഡനം; സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് വീഴ്ത്തി പോലീസ്

അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിക്ക് നേരെ പീഡനം; സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് വീഴ്ത്തി പോലീസ്

അഹമ്മദാബാദ്: അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ 22-കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സുരക്ഷാ ജീവനക്കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശ് സ്വദേശിയായ ധരം സിംഗ് ആണ് പിടിയിലായത്. പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഓഗസ്റ്റ് 8 ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ആറു ദിവസം മുൻപാണ് ധരം സിംഗ് ഈ വനിതാ ഹോസ്റ്റലിൽ സുരക്ഷാ ജീവനക്കാരനായി ജോലിക്കെത്തിയത്. കെട്ടിടത്തിന്റെ ടെറസിലുണ്ടായിരുന്ന യുവതിയെ ഇയാൾ പിന്നിലൂടെയെത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ വയർ മുറുക്കി ശ്വാസം മുട്ടിച്ച് ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം. തുടർന്ന് ടെറസിലേക്കുള്ള വാതിൽ അകത്തുനിന്ന് പൂട്ടി, പെൺകുട്ടിയുടെ മൊബൈൽ ഫോണുമായി ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.

Also Read: ഭാര്യയെ തല്ലാൻ കിട്ടിയില്ല; കൊല്ലത്ത് ഭാര്യാമാതാവിനെ മർദ്ദിച്ച 45-ക്കാരൻ അറസ്റ്റിൽ

പെൺകുട്ടിയുടെ നീക്കങ്ങൾ പ്രതി മുൻകൂട്ടി നിരീക്ഷിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ച പോലീസ് ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ ചോദ്യം ചെയ്യലിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിലേക്ക് പോലീസ് വെടിവെക്കുകയായിരുന്നു. ഈ ആക്രമണത്തിനിടെ ഒരു പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. പ്രതിയെ ജോലിക്കെടുത്ത സെക്യൂരിറ്റി ഏജൻസിക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് പോലീസ് അറിയിച്ചു.

The post അഹമ്മദാബാദിലെ വനിതാ ഹോസ്റ്റലിൽ യുവതിക്ക് നേരെ പീഡനം; സെക്യൂരിറ്റി ജീവനക്കാരനെ വെടിവെച്ച് വീഴ്ത്തി പോലീസ് appeared first on Express Kerala.

Spread the love
See also  ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി | Israeli Forces Gaza Attack
Scroll to Top