
നാസയുടെ ‘ആർട്ടെമിസ്’ ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സ്ഥാപിക്കുന്ന ലൂണാർ ബേസ് നിലയ നിർമ്മാണത്തിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ. ചാന്ദ്ര നിലയത്തിന്റെ രൂപകൽപനയിലും നിർമ്മാണത്തിലും പങ്കാളിയാകാനാണ് ഐഎസ്ആർഒയ്ക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
നേരത്തെ തന്നെ അമേരിക്കൻ നേതൃത്വത്തിലുള്ള ആർട്ടെമിസ് ഉടമ്പടിയിൽ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നാസ-ഐഎസ്ആർഒ സംയുക്ത പദ്ധതിയായ സിന്തറ്റിക് അപ്പേർച്ചർ റഡാർ ദൗത്യം ഉൾപ്പെടെയുള്ള മേഖലകളിൽ കൈവരിച്ച വിജയകരമായ സഹകരണത്തിന്റെ തുടർച്ചയായാണ് ഈ പുതിയ ക്ഷണം. ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്ത് വെച്ച് നടന്ന ഒമ്പതാമത് ഇന്ത്യ-അമേരിക്ക സിവിൽ സ്പേസ് ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലാണ് നാസ ഈ ഓഫർ മുന്നോട്ടുവെച്ചത്. ബഹിരാകാശ പര്യവേഷണങ്ങളിലും ഗവേഷണങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ യോഗത്തിൽ ധാരണയായി.
The post ലൂണാർ ബേസ് പദ്ധതിയിലേക്ക് ഐഎസ്ആർഒയെ ക്ഷണിച്ച് നാസ; ബഹിരാകാശ രംഗത്ത് ഇന്ത്യ-അമേരിക്ക സഹകരണം ശക്തമാകുന്നു appeared first on Express Kerala.




