ഓണം പ്രമാണിച്ച് KSRTC പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ: റിസർവേഷൻ ആരംഭിച്ചു | KSRTC Onam Special Interstate Bus

ഓണം പ്രമാണിച്ച് KSRTC പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ: റിസർവേഷൻ ആരംഭിച്ചു | KSRTC Onam Special Interstate Bus

KSRTC Onam Special Interstate Bus

തിരുവനന്തപുരം: ഓണം പ്രമാണിച്ച് പ്രിയപ്പെട്ടവർക്കൊപ്പം സമയം ചിലവഴിക്കാനായി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മലയാളി യാത്രക്കാർക്ക് സന്തോഷവാർത്ത. കെ.എസ്.ആർ.ടി.സി ഓണം പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.(KSRTC Onam Special Interstate Bus Reservation To Bengaluru Chennai Mysuru)

ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ നഗരങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ നടത്തും. യാത്രക്കാരുടെ തിരക്ക് വർദ്ധിക്കുന്നതിന് അനുസരിച്ച് കൂടുതൽ ബസുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിൽ നിന്ന് ഈ മാസം 18 മുതൽ സെപ്റ്റംബർ 1 വരെയും, തിരികെ കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതൽ സെപ്റ്റംബർ 2 വരെയുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട് (8 ബസുകൾ), കണ്ണൂർ (4), എറണാകുളം (4), തൃശൂർ (3), കോട്ടയം (2) എന്നിങ്ങനെയാണ് പ്രധാന ബസുകൾ ഓടുക. ഇതിന് പുറമെ മലപ്പുറം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബെംഗളൂരുവിൽ നിന്ന് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഉണ്ടാകും.

മൈസൂരുവിൽ നിന്ന് കണ്ണൂരിലേക്ക് രണ്ടും എറണാകുളം, തൃശൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകൾ വീതവും സർവീസ് നടത്തും. ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സൂപ്പർ ഡീലക്സ് ബസും എറണാകുളത്തേക്ക് മൾട്ടി ആക്സിൽ എ.സി ബസുമാണ് സർവീസ് നടത്തുക. യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralartc.com വഴിയോ ‘എന്റെ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ (Ente KSRTC Neo OPRS) മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഓൺലൈൻ സൗകര്യമില്ലാത്തവർക്കായി സംസ്ഥാനത്തെ എല്ലാ കെ.എസ്.ആർ.ടി.സി റിസർവേഷൻ കൗണ്ടറുകളിലും ബുക്കിംഗ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

Story Summary

The KSRTC has commenced ticket reservations for its special interstate bus services operated in view of the upcoming Onam festival. Special services will run between various destinations in Kerala and major cities like Bengaluru, Mysuru, and Chennai from August 18 to September 2, with provision for extra buses depending on passenger demand.

See also  പഴയ കാർ വിൽക്കാൻ പ്ലാനുണ്ടോ? മികച്ച വില നേടാൻ ഇതാ 6 എളുപ്പവഴികൾ
Spread the love
Scroll to Top