പെരിഞ്ഞനത്ത് കള്ള് ഷാപ്പിന് മുൻവശത്ത് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

പെരിഞ്ഞനത്ത് കള്ള് ഷാപ്പിന് മുൻവശത്ത് വെച്ച് യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.

കയ്പമംഗലം : പെരിഞ്ഞനം കൊറ്റംകുളം കള്ളുഷാപ്പിന് മുന്നിൽ വെച്ച് യുവാവിനെ തടഞ്ഞുനിർത്തി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പ്രതികളെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. പാപ്പിനിവട്ടം തൃപ്പേക്കുളം സ്വദേശി പാലപറമ്പിൽ വീട്ടിൽ അമൽ (30), പീച്ചി കണ്ണാറ മാടൻചിറ സ്വദേശി തോട്ടുങ്ങൾ വീട്ടിൽ രജീഷ് (43) എന്നിവരാണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

പെരിഞ്ഞനം പൊൻമാണിക്കുടം സ്വദേശി പറത്തറയിൽ വീട്ടിൽ മുസ്തഫയെയാണ് (36) പ്രതികൾ ആക്രമിച്ചത്. 2026 ഓഗസ്റ്റ് 9-ാം തീയതി വൈകീട്ട് 6.30-ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. കള്ളുഷാപ്പിലിരുന്ന് പ്രതികൾ ബഹളം വെച്ചത് നിർത്താൻ ആവശ്യപ്പെട്ടതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ഷാപ്പിന് പുറത്ത് മുൻവശത്ത് വെച്ച് മുസ്തഫയെ തടഞ്ഞുനിർത്തി ആക്രമിച്ചതിൽ മുസ്തഫയുടെ മൂക്കിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ബിജിത്ത്, എസ് ഐ രഞ്ജിത്ത്, എ എസ് ഐ രാജേഷ്, ജി എസ് സി പി ഒ സുനിൽകുമാർ, സി പി ഒ വിശാഖ് എന്നിവരാണ് പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  തൃശ്ശൂർ നഗരമധ്യത്തിൽ കവർച്ച: 2 പ്രതികൾ പിടിയിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top