
ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കൊച്ചിയിലെത്തിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ നടന്നത് ഭീമൻ ഭരണപരമായ ക്രമക്കേടുകളും സാമ്പത്തിക അഴിമതിയുമാണെന്ന് അന്വേഷണ റിപ്പോർട്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്ത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ മുൻ മുഖ്യമന്ത്രി, മുൻ കായിക മന്ത്രി, മുൻ ചീഫ് സെക്രട്ടറി എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. 210 കോടി രൂപയുടെ ഈ ഡീലിൽ വിദേശ വിനിമയ ചട്ടലംഘനവും കള്ളപ്പണം വെളുപ്പിക്കലും നടന്നിട്ടുണ്ടോ എന്ന് വിജിലൻസ്, ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികൾ അന്വേഷിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണുക.
വീഡിയോ കാണാം…
The post മെസ്സിയുടെ പേരിൽ കള്ളപ്പണം വെളുപ്പിക്കലോ? appeared first on Express Kerala.




