മഹാരാഷ്ട്രയിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ | Maharashtra Palghar Talasari gang rape case

മഹാരാഷ്ട്രയിൽ 19-കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ, മറ്റ് പ്രതികൾക്കായി തിരച്ചിൽ | Maharashtra Palghar Talasari gang rape case

Gang Raping Pregnant Tribal Girl

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിൽ 19-കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി (Maharashtra Palghar Talasari gang rape case). തലാസരി താലൂക്കിലെ ആകാംഗാവ് മേഖലയിൽ വെച്ചാണ് സംഭവം നടന്നതെന്ന് തലാസരി പോലീസ് അറിയിച്ചു.

ഗുജറാത്തിൽ നിന്ന് സുഹൃത്തിനൊപ്പം ഇരുചക്രവാഹനത്തിൽ മടങ്ങുകയായിരുന്ന യുവതി സ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് സഹായിക്കാനെന്ന വ്യാജേനയെത്തിയ സംഘം പെൺകുട്ടിയുടെ സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ച ശേഷം യുവതിയെ വിജനമായ സ്ഥലത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ആറുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത തലാസരി പോലീസ് മൂന്ന് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി ലോക്‌സത്ത റിപ്പോർട്ട് ചെയ്തു.

Story Summary:
A 19-year-old woman was gang-raped by six men in Palghar, Maharashtra after being abducted near Talasari. Police have arrested three suspects and launched a search for the remaining accused.

Spread the love
See also  തിരക്ക് കുറയ്ക്കാൻ മുംബൈ മെട്രോയുടെ പുതിയ നീക്കം; അന്ധേരി-ഘട്കോപ്പർ റൂട്ടിൽ സർവീസുകൾ വർദ്ധിപ്പിച്ചു
Scroll to Top