ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ്

ണ്ണൂർ പൊയ്ത്തുംകടവിൽ ഫാത്തിമത്ത് റിസയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് ആസിഫിന്റെ മാതാപിതാക്കളെ പോലീസ് ചോദ്യം ചെയ്തു. റിസക്കെതിരെയുണ്ടായ മർദനത്തെക്കുറിച്ചോ ആസിഫിന്റെ ലഹരി ഉപയോഗത്തെക്കുറിച്ചോ തങ്ങൾക്ക് യാതൊരു വിവരവുമില്ലെന്നാണ് ചോദ്യം ചെയ്യലിൽ ഇവർ മൊഴി നൽകിയത്. ആസിഫ് റിസയെ മർദിക്കുന്നത് കണ്ടിട്ടില്ലെന്നും മകൻ ലഹരി ഉപയോഗിക്കാറുള്ളതായി അറിയില്ലെന്നുമാണ് മാതാപിതാക്കൾ പോലീസിനോട് വ്യക്തമാക്കിയത്.

കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്നാണ് മാതാപിതാക്കൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കഴിഞ്ഞ മാസം 28-നാണ് ഫാത്തിമത്ത് റിസയെ സ്വന്തം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഭർത്താവ് ആസിഫ് അന്ന് തന്നെ വിദേശത്തേക്ക് കടന്നിരുന്നു. ഫാത്തിമത്ത് റിസ ഗാർഹിക പീഡനത്തിനും ഭർത്താവിന്റെ ക്രൂരമർദനത്തിനും ഇരയായിട്ടുണ്ടെന്ന യുവതിയുടെ കുടുംബത്തിന്റെ പരാതിയിൽ പോലീസ് അന്വേഷണം ഊർജിതമായി തുടരുകയാണ്.

The post ഫാത്തിമത്ത് റിസയുടെ ആത്മഹത്യ; ഭർത്താവിന്റെ മാതാപിതാക്കളെ ചോദ്യം ചെയ്ത് പോലീസ് appeared first on Express Kerala.

Spread the love
See also  കൈവിടരുത്, എന്ത് ചെയ്താലും അധികമാകില്ല..! ഭാര്യക്ക് സര്‍ക്കാര്‍ ജോലി ഉടൻ നൽകണം’ പിണറായി വിജയൻ
Scroll to Top