പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം; പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ലയണൽ മെസ്സി!

പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം; പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ലയണൽ മെസ്സി!

ര്‍ജന്റീനന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി ഫുട്‌ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് ഇടവേള എടുക്കുന്നു. പിതാവ് ജോര്‍ജ് മെസ്സിയുടെ മരണത്തെത്തുടര്‍ന്നാണ് കളിയില്‍ നിന്ന് താത്കാലികമായി മാറിനില്‍ക്കാന്‍ താരം തീരുമാനിച്ചത്. കരിയറിലെ ഈ നിർണായക ഘട്ടത്തിൽ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് മെസിയുടെ തീരുമാനം.

ദീര്‍ഘകാലമായി അസുഖബാധിതനായിരുന്ന 68 കാരനായ ജോര്‍ജ് മെസ്സി റൊസാരിയോയിലെ ക്ലിനിക്കില്‍ ഈ മാസം എട്ടിനാണ് അന്തരിച്ചത്. ബാല്യകാലം മുതൽ മെസ്സിയുടെ ഫുട്ബോൾ വളർച്ചയിലും പ്രൊഫഷണൽ കരിയറിലും നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു പിതാവ് ജോര്‍ജ് മെസ്സി.

Also Read:മുംബൈ ഇന്ത്യൻസ് വിടാൻ ഒരുങ്ങി ഹാർദിക്; ഗുജറാത്ത് ടൈറ്റൻസിലേക്കുള്ള മടക്കയാത്രയ്ക്ക് തിരിച്ചടിയായത് ക്യാപ്റ്റൻസി നിബന്ധന

ദുഃഖകരമായ ഈ സമയത്ത് കുടുംബത്തിന് പിന്തുണയായി നിലകൊള്ളുന്നതിനാണ് മെസ്സി തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ തിരക്കുകളില്‍ നിന്ന് പൂര്‍ണമായും വിട്ടുനിൽക്കുന്നത്. ഇന്റര്‍ മയാമിയുടെ വരാനിരിക്കുന്ന മത്സരങ്ങളില്‍ നിന്ന് താരം നിലവിൽ പിന്മാറിയിട്ടുണ്ട്. മെസ്സിയുടെ ഈ തീരുമാനത്തിന് ക്ലബ്ബും ആരാധകരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

താരം എപ്പോൾ മൈതാനത്തേക്ക് തിരിച്ചെത്തുമെന്ന കാര്യത്തില്‍ നിലവില്‍ ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അർജന്റീന ദേശീയ ടീമിനൊപ്പമുള്ള ഭാവി മത്സരങ്ങളുടെ കാര്യത്തിലും ഇപ്പോഴും വ്യക്തത വന്നിട്ടില്ല. കരിയറിന്റെ കാര്യത്തിൽ സ്വന്തമായി തീരുമാനമെടുക്കാൻ മെസ്സിക്ക് പൂർണ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് അർജന്റീന ഫുട്ബോൾ ഫെഡറേഷനും ഇന്റർ മിയാമിയും.

The post പിതാവിന്റെ വിയോഗം ഏൽപ്പിച്ച ആഘാതം; പ്രൊഫഷണൽ ഫുട്‌ബോളിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച് ലയണൽ മെസ്സി! appeared first on Express Kerala.

Spread the love
See also  ഗാസയിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, അവശിഷ്ടങ്ങളിൽ നിന്ന് മറ്റൊരു മൃതദേഹം കണ്ടെത്തി | Israeli Forces Gaza Attack
Scroll to Top