കാസർകോട് സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ക‌ർണാടകത്തിൽ ജീവനൊടുക്കി; പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി | Anusree Kasaragod bank employee death

കാസർകോട് സ്വദേശിനിയായ ബാങ്ക് ജീവനക്കാരി ക‌ർണാടകത്തിൽ ജീവനൊടുക്കി; പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തി | Anusree Kasaragod bank employee death

Anusree Kasaragod bank employee death

ഉദുമ: കർണാടകയിലെ ഹുൻസൂരിൽ മലയാളിയായ ബാങ്ക് ജീവനക്കാരിയെ താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി (Anusree Kasaragod bank employee death). കാസർകോട് പള്ളിക്കര പൂച്ചക്കാട് കിഴക്കെക്കരയിലെ കെ. ചന്ദ്രൻ – റീന ദമ്പതികളുടെ മകൾ പി. അനുശ്രീ (24) ആണ് മരിച്ചത്. ഇൻഡസിൻഡ് ബാങ്ക് ഹുൻസൂർ ശാഖയിലെ ഉദ്യോഗസ്ഥയായിരുന്നു അനുശ്രീ.

യുവതിയുടെ മരണത്തിന് തൊട്ടുപിന്നാലെ, ഇവരുടെ പ്രതിശ്രുത വരനായ കണ്ണൂർ വിളമന അമ്പലത്തട്ട് സ്വദേശി വി. അമലിനെയും (26) എറണാകുളത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളത്ത് ബാങ്ക് ജീവനക്കാരനായിരുന്നു അമൽ.

വരുന്ന ഡിസംബറിൽ ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് ദാരുണ സംഭവം. മരണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary: Anusree, a 24-year-old bank employee from Kasaragod, died by suicide in Hunsur, Karnataka; shortly after, her fiancé Amal was found dead in an Ernakulam hotel room.

Spread the love
See also  പുകയില, നിക്കോട്ടിൻ എന്നിവയടങ്ങിയ ഗുട്കയ്ക്കും പാൻ മസാലയ്ക്കും ഒരു വർഷത്തേക്ക് പൂർണ്ണ നിരോധനവുമായി കർണാടക | Gutkha Ban Karnataka
Scroll to Top