നെടുമങ്ങാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കിണറ്റിൽ വീണ നിലയിലായിരുന്നു | Soumya Nedumangad burn death

നെടുമങ്ങാട് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; കിണറ്റിൽ വീണ നിലയിലായിരുന്നു | Soumya Nedumangad burn death

Soumya Nedumangad burn death

തിരുവനന്തപുരം: നെടുമങ്ങാട് വട്ടറത്തലയിൽ പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു (Soumya Nedumangad burn death). വെമ്പായം സ്വദേശി സൗമ്യ (30) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് സൗമ്യയ്ക്ക് പൊള്ളലേറ്റത്.

പൊള്ളലേറ്റതിന് പിന്നാലെ സൗമ്യയെ വാടകവീട്ടിലെ കിണറ്റിൽ വീണ നിലയിലാണ് കണ്ടെത്തുന്നത്. സംഭവത്തിൽ സൗമ്യയുടെ ഭർത്താവ് സജിക്കും കഴുത്തിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇരുവരും നെടുമങ്ങാട് വട്ടറത്തലയിൽ വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇരുവരും തമ്മിൽ വീട്ടിൽ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പ്രദേശവാസികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

സൗമ്യയ്ക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവ് സജിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ സംഭവത്തിലെ സത്യാവസ്ഥ പുറത്തുവരൂ എന്ന് പോലീസ് അറിയിച്ചു.

Story Summary: Soumya (30), a native of Vembayam who suffered severe burn injuries and was rescued from a well in Nedumangad, passed away while undergoing treatment; police are investigating the role of her husband, who also sustained burn injuries.

Spread the love
See also  ഇന്നും കുതിച്ചുയർന്ന് സ്വർണവില! ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ
Scroll to Top