
കൊച്ചി: സ്കൂളിൽ സംഘടിപ്പിച്ച ഫ്രീഡം ക്വിസ് മത്സരവുമായി ബന്ധപ്പെട്ട വിവാദത്തിൽ സസ്പെൻഷനിലായ അധ്യാപകൻ നിയമപോരാട്ടത്തിലേക്ക്. കാസർഗോട്ടെ സ്കൂളിലെ അധ്യാപകനാണ് തനിക്കെതിരെയുള്ള സസ്പെൻഷൻ ഉത്തരവ് റദ്ദാക്കണമെന്നും അച്ചടക്ക നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചത്.(Quiz Controversy, Kasaragod Teacher Moves High Court Against Suspension)
തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് അന്യായമാണെന്ന് അധ്യാപകൻ ഹർജിയിൽ ബോധിപ്പിച്ചു. 2026 ഓഗസ്റ്റ് 6-ന് സ്കൂളിൽ നടന്ന സ്വാതന്ത്ര്യദിന ക്വിസ് മത്സരത്തിലാണ് വിവാദത്തിനാധാരമായ സംഭവം നടന്നത്. ഇദ്ദേഹത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തുകയും, തുടർന്ന് വിദ്യാഭ്യാസ വകുപ്പ് അധ്യാപകനെതിരെ സസ്പെൻഷൻ നടപടി സ്വീകരിക്കുകയുമായിരുന്നു.
Story Summary
Teacher Guruprasad from Kasaragod has approached the Kerala High Court seeking to quash his suspension over a controversial question in a school ‘Freedom Quiz’. The teacher was suspended for including a question which critics claimed glorified the leader, but the petitioner argues it was a factual history question supported by government records.




