കുടുംബത്തെ ഇല്ലാതാക്കാനുള്ള വഴികൾ ചാറ്റ് ജിപിടിയിൽ തിരഞ്ഞു: അർജുൻ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ക്രൂരമായെന്ന് US പോലീസ് | Indian Origin Teenager

കുടുംബത്തെ ഇല്ലാതാക്കാനുള്ള വഴികൾ ചാറ്റ് ജിപിടിയിൽ തിരഞ്ഞു: അർജുൻ അമ്മയെയും സഹോദരനെയും കൊലപ്പെടുത്തിയത് ക്രൂരമായെന്ന് US പോലീസ് | Indian Origin Teenager

Indian Origin Teenager

ബോസ്റ്റൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ ഇന്ത്യൻ വംശജയായ അമ്മയെയും 14 വയസ്സുള്ള അനുജനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 17-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മസാച്യുസെറ്റ്സിലെ ആക്ടണിലുള്ള മാർത്ത ലെയ്നിലെ വീട്ടിൽ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്.(Indian Origin Teenager Charged With Murdering Mother And Brother In Massachusetts)

ഇന്ത്യൻ വംശജയായ സുധ വെങ്കിടേശൻ (45), ഇവരുടെ ഇളയ മകൻ സിദ്ധാർത്ഥ് അരവിന്ദ് (14) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയായ 17-കാരൻ അർജുനെതിരെ രണ്ട് കൊലക്കുറ്റങ്ങളും, കുടുംബാംഗങ്ങളെ ആക്രമിച്ചതിനും, അനുമതിയില്ലാതെ വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞതിനുമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അമ്മയുടെ കാറുമായി കടന്നുകളഞ്ഞ പ്രതിയെ ബുധനാഴ്ച പുലർച്ചെ വെയ്‌ലാൻഡിലെ ഒരു പാർക്കിംഗ് ഏരിയയിൽ നിന്നാണ് പോലീസ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം 6.30-ഓടെ വീട്ടിലുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതിനെ തുടർന്ന് അർജുന്റെ പിതാവാണ് പോലീസിനെ വിവരമറിയിക്കുന്നത്. കുട്ടികളെ പഠിപ്പിക്കാൻ എത്തിയ ട്യൂട്ടർക്കും വീട്ടിൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകുന്നതിന് മുൻപാണ് പിതാവ് ഭാര്യയുമായി അവസാനമായി സംസാരിച്ചത്. വിവരമറിഞ്ഞ് പോലീസ് വീട്ടിലെത്തിയപ്പോൾ അമ്മയുടെയും മകന്റെയും മൃതദേഹങ്ങളാണ് കണ്ടത്. സിദ്ധാർത്ഥിന്റെ മൃതദേഹം വീടിന്റെ ഒന്നാം നിലയിലും സുധയുടെ മൃതദേഹം ബേസ്‌മെന്റിലുമാണ് കണ്ടെത്തിയത്. ഇരുവർക്കും മാരകമായി പരിക്കേറ്റിരുന്നു. മരണകാരണവും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്താൻ മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

പ്രതിയായ അർജുൻ അടുത്തകാലത്തായി അസ്വാഭാവികമായ പെരുമാറ്റമാണ് കാഴ്ചവെച്ചിരുന്നതെന്ന് മിഡിൽസെക്സ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് അറിയിച്ചു. “പ്രതിയുടെ ഇന്റർനെറ്റ് സെർച്ച് ഹിസ്റ്ററി പരിശോധിച്ചപ്പോൾ, സ്വന്തം കുടുംബത്തെ കൊലപ്പെടുത്തുന്നതിനെക്കുറിച്ചുള്ള സാങ്കൽപ്പിക ചിന്തകളും വഴികളും കണ്ടെത്താൻ അവൻ ഇന്റർനെറ്റും എഐ ടൂളായ ചാറ്റ് ജിപിറ്റിയും ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്,” പ്രൊസിക്യൂഷൻ പറയുന്നു. പ്രതിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആദ്യം ലോവൽ ജുവനൈൽ കോടതിയിലാണ് ഹാജരാക്കിയത്. എന്നാൽ കൊലക്കുറ്റങ്ങളിൽ ജുവനൈൽ കോടതിക്ക് അധികാരമില്ലാത്തതിനാൽ, തുടർനടപടികൾക്കായി കേസ് കോൺകോർഡ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയിരിക്കുകയാണ്.

See also  കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറി കത്തിനശിച്ചു | Lorry Catches Fire

Story Summary

A 17-year-old Indian-origin teenager named Arjun has been arrested in Acton, Massachusetts, for allegedly murdering his 45-year-old mother, Sudha Venkatesan, and his 14-year-old brother, Siddharth Aravind. Investigators revealed that the teen exhibited concerning behavior, including using the internet and ChatGPT to search for theoretical ideas and fantasies about killing his family.

Spread the love
Scroll to Top