‘ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ, PMAY നഗരം പദ്ധതി 2 MoUവിൽ ഒപ്പുവയ്ക്കും, പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കില്ല, വിഴിഞ്ഞത്ത് ചരക്കുനീക്കം ആഗസ്റ്റ് 18 മുതൽ’: മുഖ്യമന്ത്രി | Kerala Cabinet

‘ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്ക് 2 ലക്ഷം രൂപ, PMAY നഗരം പദ്ധതി 2 MoUവിൽ ഒപ്പുവയ്ക്കും, പ്രധാനമന്ത്രിയുടെ ചിത്രം വയ്ക്കില്ല, വിഴിഞ്ഞത്ത് ചരക്കുനീക്കം ആഗസ്റ്റ് 18 മുതൽ’: മുഖ്യമന്ത്രി | Kerala Cabinet

Kerala Cabinet

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാരിന്റെ കൈത്താങ്ങ്. ദുരന്തബാധിതർക്ക് രണ്ട് ലക്ഷം രൂപ വീതം അധിക ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.(Kerala Cabinet Decisions Mundakkai Landslide Aid Vizhinjam Port Exim Operations)

കേന്ദ്ര സർക്കാരിന്റെ ‘പിഎംഎവൈ നഗരം 2’ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ മന്ത്രിസഭ അനുമതി നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കില്ലെന്നും എന്നാൽ പദ്ധതിയുടെ ഔദ്യോഗിക എംബ്ലം ഉണ്ടായിരിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് വേഗം കൂട്ടിക്കൊണ്ട് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് നിന്നുള്ള യഥാർത്ഥ ചരക്കുനീക്കത്തിന് 2026 ആഗസ്റ്റ് 18-ന് തുടക്കമാകും. ഇതുവരെ തുറമുഖം കേന്ദ്രീകരിച്ച് ട്രാൻഷിപ്പ്‌മെന്റ് മാത്രമാണ് നടന്നിരുന്നതെന്നും, ഇനി മുതൽ നേരിട്ടുള്ള ചരക്കുനീക്കം സാധ്യമാകുന്നതോടെ തുറമുഖത്തിന്റെ യഥാർത്ഥ ഗുണഫലങ്ങൾ നാടിന് നേരിട്ട് ലഭിച്ചു തുടങ്ങുമെന്നും മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചു.

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2025-26 സാമ്പത്തിക വർഷത്തെ ബോണസ് നൽകുന്നതിനുള്ള വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. കേന്ദ്ര സർക്കാരിന്റെ പുതിയ ഖനന നിയമഭേദഗതി കേരളത്തെ ദോഷകരമായി ബാധിക്കും. ഈ വിഷയത്തിലുള്ള സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്രത്തെ ഔദ്യോഗികമായി അറിയിക്കും. മുതലപ്പൊഴി ഹാർബറിലെ അപകടാവസ്ഥ പരിഹരിക്കുന്നതിനായി അടുത്തയാഴ്ച പ്രത്യേക യോഗം ചേരും. അപകടത്തിൽപ്പെടുന്ന കുടുംബങ്ങളെ ഏതെല്ലാം രീതിയിൽ സഹായിക്കാൻ സാധിക്കുമോ അതെല്ലാം സർക്കാർ ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.

Story Summary

The Kerala Cabinet has decided to grant ₹2 lakh additional financial aid to the victims of the Mundakkai and Chooralmala landslides. Chief Minister V.D. Satheesan also announced the implementation of the PMAY Urban 2.0 scheme and stated that official export-import operations from Vizhinjam International Port will commence on August 18, 2026.

See also  ‘തവണ വ്യവസ്ഥയിൽ ഐഫോണും മൊബൈലുകളും സ്വന്തമാക്കാം’; ആരും ചതിയിൽപ്പെടരുത്, മുന്നറിയിപ്പുമായി യുഎഇ!
Spread the love
Scroll to Top