തിരുവനന്തപുരത്ത് KSRTC ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു: ഗുരുതര പരിക്ക് | KSRTC Bus Accident

തിരുവനന്തപുരത്ത് KSRTC ബസിൽ നിന്ന് വിദ്യാർത്ഥി തെറിച്ചുവീണു: ഗുരുതര പരിക്ക് | KSRTC Bus Accident

KSRTC Bus Accident

തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് പോളിടെക്നിക് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലറ താപസഗിരി സ്വദേശിയായ അൽ അമീനാണ് (19) പരിക്കേറ്റത്. ഇന്ന് രാവിലെ 9 മണിയോടെ കല്ലറ ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്.(KSRTC Bus Accident Thiruvananthapuram Student Seriously Injured Falling Out)

കല്ലറയിൽ നിന്നും വെഞ്ഞാറമൂട്ടിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിന്റെ പിൻവശത്തെ ഡോർ ഓട്ടത്തിനിടയിൽ പെട്ടെന്ന് തുറന്നുപോവുകയും, വാതിലിനടുത്ത് നിൽക്കുകയായിരുന്ന അൽ അമീൻ റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു.

വീഴ്ചയുടെ ആഘാതത്തിൽ വിദ്യാർത്ഥിയുടെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Summary

A 19-year-old polytechnic student named Al Ameen sustained severe head and leg injuries after falling from a moving KSRTC bus in Kallara, Thiruvananthapuram. The accident occurred around 9 AM when the rear door of the bus suddenly flew open, throwing the teenager onto the road.

Spread the love
See also  അഭിനയം നിർത്താൻ നിർബന്ധിച്ചു, രണ്ടു വർഷം നാർസിസ്റ്റിക് അബ്യൂസ് നേരിട്ടു; തുറന്ന് പറഞ്ഞ് അനുപമ
Scroll to Top