പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു.

വരാക്കര കപ്പേളക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രികൻ മരിച്ചു. വരാക്കര സ്വദേശി മാപ്രാണത്തുകാരൻ വീട്ടിൽ ജോൺസൺ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടുമണിയോടെ ജോൺസന്റെ വീടിന് മുന്നിലായിരുന്നു അപകടം.
ആമ്പല്ലൂർ ഭാഗത്തുനിന്ന് വരന്തരപ്പിള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായാണ് സ്കൂട്ടർ കൂട്ടിയിടിച്ചത്. അപകടത്തിൽ റോഡിലേക്ക് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ജോൺസൺ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വരന്തരപ്പിള്ളി പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

Spread the love
See also  ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ’യ്ക്ക് തുടക്കമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top