ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ’യ്ക്ക് തുടക്കമായി

ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ’യ്ക്ക് തുടക്കമായി

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവന്റെ സ്കൂൾ കലോത്സവം ‘സമീക്ഷ’ പൂർവ്വവിദ്യാർഥിയും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ ഭരതനാട്യകലാകാരനും ഗവേഷണ വിദ്യാർഥിയുമായ കലാക്ഷേത്ര അതുൽ പി. തോമസ് ഉദ്ഘാടനം ചെയ്തു.

സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞ് ലക്ഷ്യബോധത്തോടെ മുന്നേറണമെന്നും തോൽവികളിൽ നിന്ന് പാഠങ്ങൾ പഠിച്ച് വിജയങ്ങളെ എത്തിപ്പിടിക്കണമെന്നും അതുൽ പി. തോമസ് പറഞ്ഞു.

അദ്ദേഹം സ്കൂളിന്റെ എഫ്എം റേഡിയോ സ്റ്റേഷൻ സന്ദർശിച്ച് ആർ.ജെ.മാരുമായി സംവദിക്കുകയും ചെയ്തു.

സ്കൂൾ ചെയർമാൻ ടി.എ. നായർ അധ്യക്ഷനായിരുന്നു.

വേളൂക്കര പഞ്ചായത്ത് അംഗം ബിനോയ് ഐക്കരപ്പറമ്പിൽ, വൈസ് ചെയർമാൻ സി. നന്ദകുമാർ, സെക്രട്ടറി വി. രാജൻ, പ്രിൻസിപ്പൽ ബിജു ഗീവർഗ്ഗീസ്, വൈസ് പ്രിൻസിപ്പൽമാരായ സുജാത രാമനാഥൻ, ഗിരിജ മേനോൻ, പി.ടി.എ. പ്രസിഡൻ്റ് കെ.ജി. രാമനാഥ് എന്നിവർ പങ്കെടുത്തു.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ അഞ്ചു കാറ്റഗറികളിലായി നിരവധി കലാപ്രതിഭകൾ മാറ്റുരയ്ക്കും.

Spread the love
See also  എ.ഐ.എസ്.എഫ് ചേർപ്പ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൂർവകാല നേതൃസംഗമം സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top