ആശ്വാസ കിരണം ധനസഹായം 1,000 രൂപയാക്കി വർധിപ്പിച്ച് സർക്കാർ | Aswasakiranam scheme

ആശ്വാസ കിരണം ധനസഹായം 1,000 രൂപയാക്കി വർധിപ്പിച്ച് സർക്കാർ | Aswasakiranam scheme

Aswasakiranam scheme

തിരുവനന്തപുരം: ആശ്വാസ കിരണം (Aswasakiranam scheme) പദ്ധതിക്ക് കീഴിലുള്ള പ്രതിമാസ ധനസഹായം സംസ്ഥാന സർക്കാർ വർധിപ്പിച്ചു. നിലവിൽ ലഭിച്ചിരുന്ന 600 രൂപയിൽ നിന്ന് സഹായത്തുക 1,000 രൂപയായാണ് ഉയർത്തിയത്.

സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ശുപാർശ പരിഗണിച്ചാണ് ധനസഹായം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കിയത്. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വാഗ്ദാനത്തിന്റെ ഭാഗമായാണ് തുക വർധിപ്പിച്ചതെന്ന് സർക്കാർ അറിയിച്ചു.

തീവ്രമായ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവർ, 100 ശതമാനം ഭിന്നശേഷിക്കാർ, കിടപ്പിലായ രോഗികൾ, കാൻസർ രോഗികൾ എന്നിവർക്ക് പദ്ധതിയിലൂടെ പ്രതിമാസ ധനസഹായം ലഭിക്കും.

ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ അവസ്ഥകൾ നേരിടുന്നവർക്കും വാർധക്യം മൂലം ദൈനംദിന കാര്യങ്ങൾക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമായവർക്കും ആശ്വാസ കിരണം പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്.

ധനസഹായം വർധിപ്പിച്ചതോടെ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് കൂടുതൽ സാമ്പത്തിക പിന്തുണ ലഭിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

Story Summary:
The Kerala government has increased the monthly financial assistance under the Aswasakiranam scheme from ₹600 to ₹1,000. The scheme supports people with severe physical or mental challenges, bedridden patients, cancer patients and others requiring assistance in daily life.

Spread the love
See also  പ്രളയ പ്രതിരോധത്തിന് ‘കേരള ഫ്ലഡ് റെസിലിയൻസ് ഇനിഷ്യേറ്റീവ്’: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി IIT വിദഗ്ധർ, സമഗ്ര രൂപരേഖ അവതരിപ്പിച്ചു | Kerala Flood
Scroll to Top