സ്വന്തം ഗ്രാമത്തിൽ ദേശീയ പതാക ഉയർത്തി അഭിജിത് ദിപ്കെ: ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന് സ്വാതന്ത്ര്യദിനത്തിൽ തുടക്കം | Cockroach Janta Party

സ്വന്തം ഗ്രാമത്തിൽ ദേശീയ പതാക ഉയർത്തി അഭിജിത് ദിപ്കെ: ‘സ്കൂൾ ഠീക് കരോ’ പ്രചാരണത്തിന് സ്വാതന്ത്ര്യദിനത്തിൽ തുടക്കം | Cockroach Janta Party

Cockroach Janta Party

ഹിംഗോളി: 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിൽ ദേശീയ പതാക ഉയർത്തി കോക്രോച്ച് ജനതാ പാർട്ടി (CJP) സ്ഥാപകൻ അഭിജിത് ദിപ്കെ. ഹിംഗോളി ജില്ലയിലെ സന്തുക് പിമ്പരി എന്ന സ്വന്തം ഗ്രാമത്തിലാണ് ദിപ്കെ ത്രിവർണ്ണ പതാക ഉയർത്തിയത്.(Cockroach Janta Party Founder Abhijeet Dipke Hoists Flag Launches School Thik Karo Campaign)

പതാക ഉയർത്തൽ ചടങ്ങിന് പിന്നാലെ ‘സ്കൂൾ ഠീക് കരോ’ എന്ന പുതിയ ദേശീയ പ്രചാരണ പരിപാടിക്കും അദ്ദേഹം തുടക്കം കുറിച്ചു. രാജ്യത്ത് ഏത് രാഷ്ട്രീയ പാർട്ടി ഭരണത്തിൽ വന്നാലും പൊതുവിദ്യാഭ്യാസ മേഖലയും സർക്കാർ വിദ്യാലയങ്ങളും ഒരുപോലെ അവഗണിക്കപ്പെടുകയാണെന്ന് അഭിജിത് ദിപ്കെ കുറ്റപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് പൊതുവിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളും പഠനനിലവാരവും മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രചാരണത്തിന് പാർട്ടി രൂപം നൽകിയത്. തന്റെ സ്വന്തം ഗ്രാമത്തിലെ സർക്കാർ സ്കൂളിന്റെ പരിതാപകരമായ അവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സർപഞ്ചിന് നിവേദനം നൽകിയാണ് ദിപ്കെ പ്രചാരണത്തിന് തുടക്കമിട്ടത്.

Story Summary

Cockroach Janta Party (CJP) founder Abhijeet Dipke hoisted the Indian National Flag at his native village, Santuk Pimpari in Maharashtra’s Hingoli district, on Independence Day. Marking the occasion, Dipke launched the ‘School Thik Karo’ campaign to draw attention to the neglected state of government schools across India, appealing first to his village Sarpanch to upgrade local school infrastructure.

Spread the love
See also  കളത്തിൽ നിറഞ്ഞാടി ഇന്ത്യയും ജപ്പാനും..! പ്രതിരോധ രംഗത്ത് പുതിയ കൂട്ടുകെട്ട്; നാവിക സുരക്ഷയ്ക്കും കപ്പൽ നിർമ്മാണത്തിനുമായി കരാർ
Scroll to Top