
ന്യൂഡൽഹി: 2047-ഓടെ ‘വികസിത ഭാരതം’ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ രാജ്യത്തെ ജനങ്ങൾ വലിയ ലക്ഷ്യങ്ങളും സ്വപ്നങ്ങളും കാണണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ നിർവ്വഹിച്ച പ്രസംഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.(PM Modi 80th Independence Day Address Red Fort Dream Big Viksit Bharat 2047)
ഈ ലക്ഷ്യത്തിലേക്ക് നമ്മൾ അതിവേഗം മുന്നേറുമ്പോൾ ലോകം ഇന്ത്യയെ മറ്റൊരു കണ്ണിലൂടെ നോക്കിക്കാണാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യദിനാഘോഷ വേളയിൽ ചെങ്കോട്ടയുടെ മുറ്റത്ത് വന്ദേമാതരം ആലാപനം മുഴങ്ങിയതും ഇത്തവണത്തെ ചടങ്ങിന്റെ പ്രത്യേകതയായി. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളെയും പോരാട്ടങ്ങളെയും പ്രസംഗത്തിൽ പ്രധാനമന്ത്രി സ്മരിച്ചു.
വളരെ വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യം 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. ചെങ്കോട്ടയിലെ പതാക ഉയർത്തലിനും അഭിസംബോധനയ്ക്കും പ്രധാനമന്ത്രി നേതൃത്വം നൽകി. രാജ്യതലസ്ഥാനത്ത് കർശനവും ശക്തവുമായ സുരക്ഷാ വലയമാണ് ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലുടനീളം 25,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുണ്ട്. ചെങ്കോട്ടയ്ക്ക് ചുറ്റും ബഹുമുഖ സുരക്ഷാ ശൃംഖല സ്ഥാപിച്ചാണ് ചടങ്ങുകൾ നടത്തിയത്. വിദ്യാർത്ഥികളാണ് ഭാരതത്തിന്റെ ഭാവി ശില്പികളെന്ന് ദ്രൗപദി മുർമു ആശംസ സന്ദേശത്തിൽ ഓർമ്മിപ്പിച്ചിരുന്നു.
Story Summary
Addressing the nation on India’s 80th Independence Day from the Red Fort, Prime Minister Narendra Modi urged citizens to dream big to achieve the goal of Viksit Bharat by 2047. The historic celebrations marked the first time Vande Mataram echoed from the Red Fort ramparts, held amid tight multi-layered security with over 25,000 personnel deployed across the national capital.




