
പ്രശസ്ത ഇരുചക്ര വാഹന നിർമ്മാതാക്കളായ റോയൽ എൻഫീൽഡ്, തങ്ങളുടെ ജനപ്രിയ കഫെ റേസർ ബൈക്കായ കോണ്ടിനെന്റൽ ജിടി 650-ന്റെ പുതിയ അപ്ഡേറ്റഡ് പതിപ്പ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിൽ ലഭ്യമായി തുടങ്ങിയ ഈ പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില 3.58 ലക്ഷം രൂപ മുതൽ 3.87 ലക്ഷം രൂപ വരെയാണ് ആരംഭിക്കുന്നത്. കൂടുതൽ ആകർഷകമായ സ്റ്റൈലിംഗ് അപ്‌ഡേറ്റുകളും ആധുനിക ഫീച്ചറുകളും ഉൾക്കൊള്ളിച്ചാണ് പുതിയ പതിപ്പ് വിപണിയിലെത്തിയിരിക്കുന്നത്.
Also Read: എം.ജി കാറുകൾക്ക് ഓഫർ മഴ; ഓണക്കാലത്ത് 2.20 ലക്ഷം രൂപ വരെ വൻ ആനുകൂല്യങ്ങളുമായി ‘എം.ജി പൊന്നോണം’ ക്യാമ്പയ്ൻ!
ഈ അപ്‌ഡേറ്റിലൂടെ ബൈക്കിന്റെ രൂപഭംഗി വർദ്ധിപ്പിക്കുന്ന നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കൂടുതൽ ഷാർപ്പ് ലുക്ക് നൽകുന്നതിനായി കറുത്ത നിറത്തിലുള്ള ഇൻസ്ട്രുമെന്റ് കൗൾ, മികച്ച ദൃശ്യപരത ഉറപ്പാക്കുന്ന പുതിയ എൽ.ഇ.ഡി ട്രാഫിക്കേറ്ററുകൾ, കൂടാതെ യാത്രകളിൽ ഏറെ ഉപകാരപ്രദമാകുന്ന യു.എസ്.ബി ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ് പോർട്ട് എന്നിവ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. ഇതിനുപുറമെ, നേരത്തെ ആപെക്സ് ഗ്രേ വേരിയന്റിൽ മാത്രം ലഭ്യമായിരുന്ന ബ്ലാക്ക്ഡ്-ഔട്ട് എൻജിൻ, എക്‌സ്‌ഹോസ്റ്റ്, കാസ്റ്റ് അലോയ് വീൽ ഫിനിഷിംഗ് എന്നിവ ഇപ്പോൾ റോക്കർ റെഡ് വേരിയന്റിലേക്കും കമ്പനി വ്യാപിപ്പിച്ചിട്ടുണ്ട്.
മെക്കാനിക്കൽ മാറ്റങ്ങളില്ലാതെ എത്തിയ ഈ മോഡലിൽ പഴയതുപോലെ കരുത്തുറ്റ 648 സിസി പാരലൽ-ട്വിൻ, എയർ/ഓയിൽ കൂൾഡ് എൻജിൻ തന്നെയാണ് നൽകിയിട്ടുള്ളത്. ഇത് 7,150 ആർ.പി.എമ്മിൽ 47 ബി.എച്ച്.പി കരുപ്പും 5,250 ആർ.പി.എമ്മിൽ 52.3 എൻ.എം ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇത് 6-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. റോക്കർ റെഡ്, ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ, ആപെക്സ് ഗ്രേ, ടോപ് എൻഡ് വേരിയന്റായ മിസ്റ്റർ ക്ലീൻ എന്നിങ്ങനെ നാല് ആകർഷകമായ കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് സ്വന്തമാക്കാം.
The post പുതിയ ഫീച്ചറുകളുമായി 2026 റോയൽ എൻഫീൽഡ് കോണ്ടിനെന്റൽ ജിടി 650 വിപണിയിൽ; പ്രത്യേകത അറിയാം! appeared first on Express Kerala.




