ഷൂട്ടിംഗ് സെറ്റിൽ ഭാര്യയെത്തിയ ആ ഞെട്ടിക്കുന്ന അനുഭവം; ഗോവിന്ദ-കരിഷ്മ പ്രണയകഥ തുറന്നുപറഞ്ഞ് ഷാഗുഫ്ത!

ഷൂട്ടിംഗ് സെറ്റിൽ ഭാര്യയെത്തിയ ആ ഞെട്ടിക്കുന്ന അനുഭവം; ഗോവിന്ദ-കരിഷ്മ പ്രണയകഥ തുറന്നുപറഞ്ഞ് ഷാഗുഫ്ത!

ബോളിവുഡ് താരങ്ങളായ ഗോവിന്ദയും കരിഷ്മ കപൂറും തമ്മിലുള്ള പഴയകാല പ്രണയബന്ധത്തെക്കുറിച്ചും ഗോവിന്ദയുടെ സിനിമാ വിശേഷങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് നടി ഷാഗുഫ്ത അലി. മാധ്യമപ്രവർത്തകനായ സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയിലെ രഹസ്യങ്ങൾ പങ്കുവെച്ചത്. ഗോവിന്ദയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഷാഗുഫ്ത അദ്ദേഹത്തിന്റെ നല്ല സ്വഭാവത്തെക്കുറിച്ചും പെർഫെക്ഷനിസത്തെക്കുറിച്ചും വാചാലയായി.

ഗോവിന്ദ സെറ്റിൽ എത്താൻ വൈകുമെന്നത് പരസ്യമായ കാര്യമാണെങ്കിലും ആരും അതിൽ പരാതി പറയാറില്ലെന്ന് ഷാഗുഫ്ത വ്യക്തമാക്കുന്നു. ഒൻപത് മണിക്കുള്ള ഷെഡ്യൂളിന് ഉച്ചയ്ക്ക് ഒരു മണിക്ക് എത്തുമ്പോഴും, ഒരു ഷോട്ട് മികച്ചതാക്കാൻ 27 ടേക്കുകൾ വരെ പോകാൻ അദ്ദേഹം മടികാണിക്കാറില്ലായിരുന്നു. സംവിധായകൻ ഓക്കെ പറഞ്ഞാലും തന്റെ സംതൃപ്തിക്കായി വീണ്ടും റിഹേഴ്‌സൽ ചെയ്യുന്ന ഗോവിന്ദ വലിയൊരു പെർഫെക്ഷനിസ്റ്റാണെന്നും താരം ഓർത്തു. എപ്പോഴും ദൈവവിശ്വാസിയായിരുന്ന ഗോവിന്ദ തന്റെ ഹോട്ടൽ മുറിയിൽ പോലും വലിയൊരു അമ്പലത്തിന്റെ മാതൃക ഒരുക്കിവയ്ക്കാറുണ്ടായിരുന്നു.

Also Read:പ്രണയരംഗത്തിന് പിന്നാലെ മുറിയിൽ പൂട്ടിയിട്ടു; ആമിർ ഖാനൊപ്പമുള്ള ആ ഞെട്ടിക്കുന്ന അനുഭവം തുറന്നുപറഞ്ഞ് പൂജ ബേദി!

തുടർന്നാണ് ഗോവിന്ദയും കരിഷ്മ കപൂറും തമ്മിലുള്ള പ്രണയ ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യത്തിന് ഷാഗുഫ്ത മറുപടി നൽകിയത്. കരിഷ്മ കപൂർ കഠിനാധ്വാനിയാണെങ്കിലും സഹതാരങ്ങളോട് അല്പം ജാഡയോടെ പെരുമാറുന്ന പ്രകൃതക്കാരിയായിരുന്നുവെന്ന് അവർ പറയുന്നു. എന്നാൽ ഗോവിന്ദയും കരിഷ്മയും തമ്മിൽ പ്രണയത്തിലാണെന്ന കാര്യം സെറ്റിൽ എല്ലാവർക്കും തോന്നിയിരുന്നു. ഒരിക്കൽ ഗോവിന്ദയുടെ ഭാര്യ സുനിത സെറ്റിൽ എത്തിയതിനെക്കുറിച്ചും ഷാഗുഫ്ത ഓർത്തെടുത്തു. സുനിതയ്ക്കും ഇരുവരുടെയും ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും, എങ്കിലും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെയാണ് അവർ മടങ്ങിപോയതെന്നും ഒരുപാട് സഹിച്ചിട്ടുള്ള നല്ലൊരു സ്ത്രീയാണ് സുനിതയെന്നും താരം കൂട്ടിച്ചേർത്തു. പിന്നീട് ഈ പ്രണയം അവസാനിച്ചതുകൊണ്ടാകാം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നത് നിർത്തിയതെന്നും അവർ വ്യക്തമാക്കി.

See also  “സാമൂഹിക അർബുദം” ബാധിച്ച അധിനിവേശക്കാർ; ഇസ്രയേലി കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ…

The post ഷൂട്ടിംഗ് സെറ്റിൽ ഭാര്യയെത്തിയ ആ ഞെട്ടിക്കുന്ന അനുഭവം; ഗോവിന്ദ-കരിഷ്മ പ്രണയകഥ തുറന്നുപറഞ്ഞ് ഷാഗുഫ്ത! appeared first on Express Kerala.

Spread the love
Scroll to Top