എറണാകുളത്ത് അന്തർസംസ്ഥാന ബസ്സുകളിൽ MVDയുടെ മിന്നൽ പരിശോധന: 72 കേസുകൾ; ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി | MVD Conducts Raid

എറണാകുളത്ത് അന്തർസംസ്ഥാന ബസ്സുകളിൽ MVDയുടെ മിന്നൽ പരിശോധന: 72 കേസുകൾ; ഒരു കോടിയിലേറെ രൂപ പിഴ ചുമത്തി | MVD Conducts Raid

MVD Conducts Raid

കൊച്ചി: എറണാകുളത്ത് അന്തർസംസ്ഥാന സ്വകാര്യ ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി. നികുതിവെട്ടിപ്പ് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾക്ക് ഒരു കോടിയിലേറെ രൂപയാണ് പിഴയായി ചുമത്തിയത്. പരിശോധനയിൽ ആകെ 72 കേസുകൾ രജിസ്റ്റർ ചെയ്തു.(MVD Conducts Raid On Interstate Buses In Ernakulam Over One Crore Fine Imposed)

ശനിയാഴ്ച പുലർച്ചെ നാല് മണി മുതൽ രാവിലെ 10 മണി വരെയായിരുന്നു ബസ്സുകൾ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപക പരിശോധന നടത്തിയത്. അന്തർസംസ്ഥാന ബസ്സുകളിലെ വ്യാപകമായ നികുതിവെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് അടിയന്തര പരിശോധനയ്ക്ക് തുടക്കമിട്ടത്.

വ്യാജരേഖ ചമച്ചും നിയമങ്ങൾ ലംഘിച്ചുമുള്ള നികുതിവെട്ടിപ്പ്, ബസ്സുകളിൽ അനധികൃതമായി നടത്തിയ ചരക്ക് കടത്തുകൾ, നിയമവിരുദ്ധമായ ഹോണുകളുടെ ഉപയോഗം, മാനദണ്ഡങ്ങൾ പാലിക്കാത്ത നമ്പർ പ്ലേറ്റുകൾ എന്നിവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകൾ.

Story Summary

The Kerala Motor Vehicle Department conducted a surprise inspection targeting inter-state buses in Ernakulam, uncovering tax evasion and unauthorized cargo transport. Over ₹1 crore in fines was imposed across 72 registered cases without disrupting passengers’ travel.

Spread the love
See also  ഇന്ദ്രൻസിന് അംഗീകാരങ്ങളുടെ തിളക്കം; പ്രശസ്തമായ ഒ. മാധവൻ ഫൗണ്ടേഷൻ അവാർഡുകൾ പ്രഖ്യാപിച്ചു!
Scroll to Top