
തിരുവനന്തപുരം: വിവിധ വാർത്താ മാധ്യമങ്ങളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകൾ വ്യാപകമായി നീക്കം ചെയ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി ടെക് ഭീമനായ ‘മെറ്റ’. പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടേയും നിർദേശപ്രകാരമല്ലെന്നും, കമ്പനിയുടെ എ.ഐ സോഫ്റ്റ്‌വെയർ അപ്‌ഡേഷന്റെ ഭാഗമായി സംഭവിച്ച സാങ്കേതിക പിഴവാണെന്നുമാണ് മെറ്റ വ്യക്തമാക്കിയിട്ടുള്ളത്.(Meta Post Removal Controversy, Clarifies Removal Of Kerala News Media Facebook Posts)
കേരളത്തിൽ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മെറ്റയുടെ ഇന്ത്യയിലെ നോഡൽ ഓഫീസർ കേരള പോലീസ് സൈബർ ഓപ്പറേഷൻ വിങ്ങിനെ അറിയിച്ചു. നിലവിൽ സിസ്റ്റത്തിലുണ്ടായ സാങ്കേതിക തകരാർ പൂർണ്ണമായി പരിഹരിച്ചതായും നീക്കം ചെയ്യപ്പെട്ട എല്ലാ പോസ്റ്റുകളും പുനഃസ്ഥാപിച്ചതായും മെറ്റ ഔദ്യോഗികമായി അറിയിച്ചു.
മാധ്യമ പോസ്റ്റുകൾ നീക്കം ചെയ്യപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും സംസ്ഥാന സർക്കാരിനുമെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഉയർന്നിരുന്നത്. ആരോപണങ്ങൾക്ക് പിന്നാലെയാണ് കേരള പോലീസിന്റെ സൈബർ ഓപ്പറേഷൻ വിങ് മെറ്റയോട് അടിയന്തര വിശദീകരണം ആവശ്യപ്പെട്ടത്.
Story Summary
Meta clarified that the removal of several news media posts in Kerala was due to an AI software update glitch, not based on any government instructions. Chief Minister VD Satheesan rejected opposition allegations claiming his involvement, stating that even posts praising his coastal initiatives were inadvertently removed before Meta fixed the issue and restored all posts.




