കുടുംബവഴക്ക്: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി | Bengaluru murder suicide family dispute

കുടുംബവഴക്ക്: ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി | Bengaluru murder suicide family dispute

Bengaluru murder suicide family dispute

ബെംഗളൂരു: ബെംഗളൂരുവിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി (Bengaluru murder suicide family dispute). സിവിൽ എൻജിനീയറായ സുമന്ത് ജെയിൻ, ഭാര്യയും സോഫ്റ്റ്‌വെയർ എൻജിനീയറുമായ പദ്മാവതി എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായിരുന്നു. തർക്കത്തിനിടെ സുമന്ത് പദ്മാവതിയെ ക്രൂരമായി മർദ്ദിക്കുകയും തുടർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിന് ശേഷം സുമന്ത് സ്വന്തം അമ്മയെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയും പിന്നാലെ ആത്മഹത്യാ സന്ദേശം അയക്കുകയും ചെയ്തു.

സന്ദേശം ലഭിച്ചയുടൻ അമ്മ കെട്ടിട ഉടമയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടുടമസ്ഥൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary:
In a tragic incident in Bengaluru, a civil engineer named Sumanth Jain murdered his software engineer wife Padmavathi following a family dispute and subsequently died by suicide.

Spread the love
See also  യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം; ‍ഡൽഹി വിമാനത്താവളത്തിൽ അരക്കോടിയിലധികം രൂപയുടെ കള്ളപ്പണം പിടികൂടി
Scroll to Top