ഞെട്ടൽ മാറാതെ വിർജീനിയ സർവകലാശാല; പുതിയ അക്കാദമിക് വർഷത്തിന് തൊട്ടുമുമ്പ് ക്യാംമ്പസിൽ വീണ്ടും വെടിവയ്പ്, അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

ഞെട്ടൽ മാറാതെ വിർജീനിയ സർവകലാശാല; പുതിയ അക്കാദമിക് വർഷത്തിന് തൊട്ടുമുമ്പ് ക്യാംമ്പസിൽ വീണ്ടും വെടിവയ്പ്, അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

മേരിക്കയിലെ വിർജീനിയ സർവകലാശാലാ ക്യാംമ്പസിലുണ്ടായ വെടിവയ്പ്പിൽ അഞ്ചോളം പേർക്ക് ഗുരുതര പരിക്കേറ്റു. ഓഗസ്റ്റ് 17-ന് പുതിയ അക്കാദമിക് വർഷം ക്ലാസുകൾ ആരംഭിക്കാനിരിക്കെ ഓഗസ്റ്റ് 15-ന് പുലർച്ചെയുണ്ടായ ഈ ആക്രമണം വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സർവകലാശാലയിലെ ഡോർമിറ്ററികൾക്ക് സമീപമാണ് അക്രമണമുണ്ടായതെന്നും പ്രതികൾ ഒന്നിലധികം പേരുണ്ടെന്നാണ് സംശയിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്ലാസുകൾ തുടങ്ങുന്നതിന് മുന്നേ താമസസ്ഥലങ്ങളിലേക്ക് തിരിച്ചെത്തിയ നിരവധി വിദ്യാർത്ഥികളാണ് സംഭവസമയത്ത് ക്യാംമ്പസിലുണ്ടായിരുന്നത്.

സംഭവത്തെ തുടർന്ന് സർവകലാശാല അധികൃതർ ഉടൻ തന്നെ ക്യാമ്പസ് പൂർണ്ണമായും ലോക്ക്ഡൗൺ ചെയ്യുകയും വിദ്യാർത്ഥികളോടും ജീവനക്കാരോടും സുരക്ഷിത സ്ഥാനങ്ങളിൽ തുടരാൻ നിർദ്ദേശം നൽകുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ചെസ്റ്റർഫീൽഡ് കൗണ്ടി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ അക്കാദമിക് വർഷത്തിന് മുന്നോടിയായി വിദ്യാർത്ഥികൾക്കായുള്ള താമസസൗകര്യങ്ങൾ കഴിഞ്ഞ ആഴ്ചയാണ് തുറന്നുകൊടുത്തത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഒളിവിൽ പോയ പ്രതികൾക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയെന്നും അധികൃതർ അറിയിച്ചു.

The post ഞെട്ടൽ മാറാതെ വിർജീനിയ സർവകലാശാല; പുതിയ അക്കാദമിക് വർഷത്തിന് തൊട്ടുമുമ്പ് ക്യാംമ്പസിൽ വീണ്ടും വെടിവയ്പ്, അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക് appeared first on Express Kerala.

Spread the love
See also  കളിക്കുന്നതിനിടെ ബസിനുള്ളിൽ കയറി; ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം
Scroll to Top