കളിക്കുന്നതിനിടെ ബസിനുള്ളിൽ കയറി; ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ബസിനുള്ളിൽ കയറി; ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം

വഡോദര: ഗാരിജിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഹൈഡ്രോളിക് ഡോറിനുള്ളിൽ കഴുത്ത് കുടുങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. ദിവ്യേഷ് റത്വയാണ് മരിച്ചത്. ഗാരിജിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടി നിർത്തിയിട്ടിരുന്ന ബസിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതിനിടെ വാതിൽ പെട്ടെന്ന് അടയുകയും കുട്ടിയുടെ കഴുത്ത് വാതിലിനിടയിൽ കുടുങ്ങുകയുമായിരുന്നു.

ഗാരിജിന് പിന്നിലെ ക്വാർട്ടേഴ്സിൽ തൊഴിലാളികളായി ജോലി ചെയ്യുന്ന ദമ്പതികളുടെ മകനാണ് ദിവ്യേഷ്. ക്വാർട്ടേഴ്സിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് കാണാതായതോടെയാണ് തിരച്ചിൽ ആരംഭിച്ചത്. തുടർന്നാണ് ബസിനുള്ളിൽ കുട്ടിയെ കണ്ടെത്തിയത്.

ALSO READ;പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി ഡപ്യൂട്ടി പൊലീസ് കമ്മിഷണർ അഭിഷേക് ഗുപ്ത അറിയിച്ചു. സംഭവത്തിന്റെ സാഹചര്യങ്ങൾ സംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

The post കളിക്കുന്നതിനിടെ ബസിനുള്ളിൽ കയറി; ഹൈഡ്രോളിക് ഡോറിൽ കഴുത്ത് കുടുങ്ങി 7 വയസ്സുകാരന് ദാരുണാന്ത്യം appeared first on Express Kerala.

Spread the love
See also  പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ
Scroll to Top